മകന് പിറന്നാൾ ദിനത്തിൽ ആശംസകൾ നേരാൻ കാത്തിരുന്ന മാതാപിതാക്കളെ തേടിയെത്തിയത് അവന്റെ മരണവാർത്ത; ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ സൈനികന്​ വീരമൃത്യു


സ്വന്തം ലേഖകൻ

ന്യൂഡൽഹി: ജമ്മുകശ്​മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ പിറന്നാൾ ദിനത്തിൽ സൈനികന്​ വീരമൃത്യു. മധ്യപ്രദേശിലെ സാത്​ന ഗ്രാമത്തിലെ കൻവീർ സിങ്ങാണ്​ പിറന്നാൾ ദിനത്തിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചത്​​. മകൻറെ 23ാം​ പിറന്നാളിന്​ ആശംസകൾ അറിയിക്കാൻ കുടുംബം തയാറായി നിൽക്കെയാണ്​ കൻവീർ സിങ്ങിൻറെ മരണവാർത്തയെത്തിയത്​.

കൻവീറിൻറെ വിളിക്കായി കാത്തിരുന്ന കുടുംബത്തെ തേടിയെത്തിയത്​ അദ്ദേഹത്തിൻറെ മേധാവിയുടെ സന്ദേശമായിരുന്നു. ഷോപിയാനിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ കൻവീർ സിങ്​ കൊല്ലപ്പെട്ടുവെന്നായിരുന്നു കുടുംബത്തെ സൈനിക ഉദ്യോഗസ്ഥർ അറിയിച്ചത്​.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എം.ജി ശ്രീകുമാറിന്റെ കഴക്കൂട്ടം സരിഗമ സ്കൂൾ ഓഫ് മ്യൂസിക്
▂▂▂▂▂▂▂▂▂▂▂▂▂.
ക്രിസ്മസ്-പുതുവത്സര ബാച്ചിലേക്ക് അഡ്മിഷൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. (online/offline ) കർണാടക സംഗീതം, ഫിലിം സോങ്സ്, ഹിന്ദുസ്ഥാനി,വീണ, തബല, ഹാർമോണിയം, ഗിത്താർ, പിയാനോ, വയലിൻ)
+919037588860
Visit Facebook Page