
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസില്‍ ചലച്ചിത്ര താരം ശാലു മേനോനെതിരെ വിചാരണ തുടങ്ങി. കേസിലെ രണ്ടാം പ്രതിയാണ് ശാലു മേനോന്‍. ഒന്നാം പ്രതി ഒന്നാം പ്രതി ബിജു രാധാകൃഷ്ണന് 3 വര്‍ഷം തടവും 10,000 രൂപ പിഴയും നേരത്തേ തന്നെ ശിക്ഷ വിധിച്ചിരുന്നു. മൂന്നാം പ്രതിയായ ശാലു മേനോന്റെ അമ്മയും വിചാരണ നേരിടുന്നുണ്ട്. തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയാണ് വാദം കേള്‍ക്കുന്നത്.
സോളാര്‍ പാനലും തമിഴ്‌നാട്ടില്‍ വിന്‍ഡ് മില്ലും സ്ഥാപിച്ചു നല്‍കാമെന്ന് വിശ്വസിപ്പിച്ച് ടെക്സ്റ്റയില്‍ ഉടമയായ പ്രവാസിയെ കബളിപ്പിച്ച് 1.04 കോടി രൂപ വഞ്ചിച്ചെടുത്തെന്നാണ് കേസ്. പ്രോസിക്യൂഷന്‍ ഭാഗത്തേക്ക്11 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകള്‍ കോടതി അക്കമിട്ട് തെളിവില്‍ സ്വീകരിക്കുകയും ചെയ്തു. 3 സാക്ഷികള്‍ ജൂണ്‍ 1 ന് ഹാജരാകാനും മജിസ്‌ട്രേട്ട് അഭിനിമോള്‍ രാജേന്ദ്രന്‍ ഉത്തരവിട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേ കേസില്‍ കുറ്റസമ്മതം നടത്തിയ ഒന്നാം പ്രതി ബിജു രാധാകൃഷ്ണനെ 3 വര്‍ഷം തടവിനും 10,000 രൂപ പിഴയൊടുക്കാനും 2020 ഒക്ടോബര്‍ 21 ന് കോടതി ശിക്ഷിച്ചിരുന്നു. ഗൂഢാലോചനക്കുറ്റത്തിന് 6 മാസം തടവ് , ട്രസ്റ്റ് ലംഘനത്തിന് 3 വര്‍ഷം , വഞ്ചനക്ക് 3 വര്‍ഷവും 5,000 രൂപ പിഴയും , വ്യാജരേഖ അസ്സല്‍ പോലെ ഉപയോഗിച്ചതിന് 2 വര്‍ഷവും 5,000 രൂപ പിഴയും ശിക്ഷ വിധിച്ചെങ്കിലും ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതിയെന്ന് വിധിന്യായത്തില്‍ പരാമര്‍ശിച്ചിട്ടുള്ളതിനാല്‍ 3 വര്‍ഷം തടവനുഭവിക്കുകയും 10,000 രൂപ പിഴ ഒടുക്കുകയും ചെയ്യണം.






