
സ്വന്തം ലേഖിക
കോട്ടയം: സോളാര്‍ ബലാത്സംഗക്കേസില്‍ ഉമ്മൻ ചാണ്ടിക്കെതിരെ ‘ നല്‍കാനുള്ള മൊഴി പരാതിക്കാരി എഴുതിനല്‍കിയെന്ന വെളിപ്പെടുത്തലുമായി പി.സി. ജോര്‍ജ്.
പരാതിക്കാരി തന്നെ തെറ്റിദ്ധരിപ്പിച്ചു. ഉമ്മൻ ചാണ്ടിക്കെതിരെ അന്ന് നടത്തിയ പ്രസ്താവനകള്‍ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലാണെന്നും പി.സി. ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിബിഐയുടെ അന്വേഷണ റിപ്പോര്‍ട്ടിലും ഇതു സംബന്ധിച്ച സൂചനകളുണ്ട്.
പിസി ജോര്‍ജിനേയും പീഡന കേസില്‍ അകത്താക്കാൻ നീക്കം നടന്നിരുന്നു.
എന്നാല്‍ കോടതി ജാമ്യം കൊടുത്തതു കൊണ്ട് അതു നടന്നില്ല. ഉമ്മൻ ചാണ്ടി കേസില്‍ മൊഴി നല്‍കാത്തതു കൊണ്ടാണ് ആ കേസുണ്ടായതെന്ന് അന്നും പി സി ജോര്‍ജ് ആരോപിച്ചിരുന്നു. അത് ശരിവയ്ക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇപ്പോള്‍ സിബിഐ റിപ്പോര്‍ട്ട് തന്നെ ഉമ്മൻ ചാണ്ടിയെ കുറ്റ വിമുക്തനാക്കുന്നുവെന്നതാണ് വസ്തുത.







