Spread the love

പാലായിൽ വയോധികന് പാമ്പുകടിയേറ്റു. വീട്ടുമുറ്റത്തെ മതിലിൽ ഉണ്ടായിരുന്ന പാമ്പാണ് വയോധികനെ കടിച്ചത്. നീലൂർ സ്വദേശി 71കാരനായ പിഎം തോമസിനാണ് പാമ്പുകടിയേറ്റത്. ഇയാളുടെ കയ്യിലാണ് മതിലിൽ ഉണ്ടായിരുന്ന പാമ്പ് കടിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. പാമ്പുകടിയേറ്റത്തിന് പിന്നാലെ ഇദ്ദേഹത്തെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അദ്ദേഹം ചികിത്സയിൽ തുടരുകയാണ്.

video
play-sharp-fill