Spread the love

കോഴിക്കോട്: കോഴിക്കോട് ബാലുശേരി കണ്ണാടിപ്പൊയിലിൽ 2 പേരെ പെരുമ്പാമ്പ് കടിച്ചു. ആഴത്തിൽ മുറിവേറ്റ രാജഗിരിയിലെ കള്ളുഷാപ്പ് ജീവനക്കാരനായ പിണ്ഡം നീക്കിയിൽ ബിജു (50), കാപ്പിക്കുന്നുമ്മൽ സുധീഷ് (47) മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

video
play-sharp-fill

സുധീഷിന്റെ വീടിന്റെ പിൻഭാഗത്ത് വച്ച് ഇന്നലെ രാത്രിയാണ് സംഭവം.വീടിന്റെ പരിസരത്ത് പാമ്പിനെ കണ്ട സുധീഷ് ബിജുവിനെ വീട്ടിലേക്ക് വിളിച്ചു. ഇതിനിടയിൽ പാമ്പ് സുധീഷിന്റെ കയ്യിൽ കടിച്ചു. മൊബൈൽ ഫോൺ വെളിച്ചത്തിൽ കടിവിടുവിക്കാൻ ശ്രമിക്കുന്നതിനിടെ സുധീഷിന്റെ കടിവിട്ട പാമ്പ് ബിജുവിന്റെ കാലിന് ശക്തിയായി കടിച്ചു.

കാലിന് ആഴത്തിലുള്ള മുറിവുണ്ട്. സംഭവ സമയത്ത് ഓടിക്കൂടിയ നാട്ടുകാർ ഇവരെ ആദ്യം ബാലുശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും എത്തിക്കുകായായിരുന്നു.കടിയേറ്റ ഭാഗത്ത് കടുത്ത വേദനയുണ്ട്. നീർക്കെട്ടുമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചികിത്സ തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നാല് മണിക്കൂർ ഇടവിട്ട് പരിശോധന നടത്തിവരികയാണ്. പാമ്പിനെ രാത്രിയിൽ തന്നെ തിരഞ്ഞെങ്കിലും കണ്ടെത്താൻ സാധിച്ചിട്ടില്ല.