
തിരുവനന്തപുരം: മുഖ്യമന്ത്രിയായിരിക്കവെ പിണറായി വിജയൻ നയിച്ച നവകേരള യാത്രയ്ക്കിടെ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മർദിച്ച കേസിലെ പ്രതികളുടെ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യല്‍ പൂർത്തിയായി.
ആരുടെയും അറസ്റ്റ് എസ് ഐ ടി രേഖപ്പെടുത്തിയിട്ടില്ല. എപ്പോള്‍ വിളിച്ചാലും ഹാജരാകണമെന്ന നോട്ടീസ് നല്‍കി വിട്ടയച്ചു.
മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഗണ്‍മാൻ അനില്‍ കല്ലിയൂർ, സുരക്ഷാസേനയിലെ എസ് സന്ദീപ്, വി വി വിപിൻ, ആർ അരുണ്‍, ഷൈജു എന്നിവരെ ഒറ്റയ്ക്കിരുത്തിയും ഒന്നിച്ചും ചോദ്യം ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചോദ്യം ചെയ്യലിനോട് പൂർണമായും സഹകരിച്ചുവെന്ന് ഗണ്‍മാൻ അനില്‍ കല്ലിയൂർ പ്രതികരിച്ചു. സത്യങ്ങളെല്ലാം എസ് ഐ ടിയോട് പറഞ്ഞെന്നും അദ്ദേഹം വിവരിച്ചു.







