Spread the love

പാലക്കാട് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചതായി പരാതി. വാണിയംകുളം സ്വദേശികളായ നിതീഷ്-രേഷ്മ ദമ്പതികളുടെ മകനാണ് ചികിത്സ നിഷേധിച്ചത്. പനിയും ഛര്‍ദിയുമായി ആശുപത്രിയില്‍ എത്തിയപ്പോള്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ ടെമ്പറേച്ചര്‍ പോലും പരിശോധിച്ചില്ലെന്നാണ് കുടുംബത്തിന്റെ പരാതി.

video
play-sharp-fill

കടുത്ത പനിയെ തുടർന്ന് കുട്ടിയെ രാവിലെ മറ്റൊരു ഡോക്ടറെ കാണിച്ചിരുന്നതായി മാതാപിതാക്കൾ വ്യക്തമാക്കി. എന്നാൽ പനി കുറയാഞ്ഞതോടെ ആ ഡോക്ടര്‍ എഴുതിയ പ്രിസ്‌ക്രിപ്ഷനുമായാണ് താലൂക്ക് ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ ആ ഡോക്ടര്‍ എഴുതിയ ചികിത്സയില്‍ കൂടുതലൊന്നും ഇവിടെ ലഭിക്കില്ലെന്നായിരുന്നു ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടറുടെ മറുപടിയെന്ന് മാതാപിതാക്കള്‍ പറഞ്ഞു. കുട്ടിയുടെ കുടുംബത്തിന്റെ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അന്വേഷിക്കുമെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചിട്ടുണ്ട്.