Spread the love

തിരുവനന്തപുരം: ഓണ്‍ലൈൻ തട്ടിപ്പിനിരയായി ഗായിക അമൃത സുരേഷ്. 45,000 രൂപയാണ് അമൃത സുരേഷിന് നഷ്ടമായത്. വാട്സാപ്പിലൂടെ അടുത്ത ബന്ധുവിന്റെ പേരില്‍ പണം ആവശ്യപ്പെട്ട സന്ദേശം വന്നു.

video
play-sharp-fill

വേറൊരു യുപിഐ ഐഡിയിലേക്ക് പണം അയക്കാനായിരുന്നു നിർദേശം.പണം അയച്ചതോടെ വീണ്ടും 30,000 രൂപ ചോദിച്ചുവെന്നും അമൃത സുരേഷ് പറയുന്നു. ഇതോടെ ബന്ധുവിനെ വിളിച്ചപ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലായതെന്നും ഗായിക വ്യക്തമാക്കി.

അമൃതയുടെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വ്ലോഗിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. ‘അമ്മൂന് പറ്റിയ അബദ്ധം വാട്ട്‌സ്‌ആപ്പ് സ്‌കാം’ എന്ന തലക്കെട്ടോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സഹോദരി അഭിരാമിയും അമൃതയ്‌ക്കൊപ്പം വീഡിയോയിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group