
സിൽവർ ലൈൻ കേരളത്തിന് ഗുണകരമാകും ; തൊഴിലവസരവും വ്യവസായവും വർധിക്കും ;സിൽവർലൈൻ പദ്ധതിയെ പിന്തുണച്ച് ജേക്കബ് തോമസ്
സ്വന്തം ലേഖിക
ഇടുക്കി : സിൽവർലൈൻ പദ്ധതിയെ പിന്തുണച്ച് മുൻ ഡിജിപി ജേക്കബ് തോമസ്. സിൽവർ ലൈൻ കേരളത്തിന് ഗുണകരമാണെന്നും, ഇതിലൂടെ തൊഴിലവസരവും വ്യവസായവും വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏത് പദ്ധതി വരുമ്പോഴും എതിർപ്പുകൾ സ്വാഭാവികമാണെന്നും ജേക്കബ് തോമസ് പറഞ്ഞു.
കേരളത്തിലെ എല്ലാ കുടുംബംഗങ്ങൾക്കും പ്രയോജനം ലഭിക്കുന്ന തരത്തിൽ സിൽവർ ലൈൻ ആവിഷ്‌കരിച്ച് നടപ്പാക്കിയാൽ അത് അവരുടെ ജീവിതം മെച്ചപ്പെടുത്തുമെന്ന് ജേക്കബ് തോമസ് പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏത് പദ്ധതി വന്നാലും പദ്ധതിയെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ എത്തുമെന്നും, ഈ അഭിപ്രായ വ്യത്യാസങ്ങളുള്ളവരെ ഒരുമിച്ച് കൂട്ടി ചർച്ച ചെയ്ത് സമവായത്തിലെത്തിച്ച് മുന്നോട്ട് പോകുന്നതാണ് ജനാധിപത്യ രീതിയെന്നും അദ്ദേഹം വ്യക്തമാക്കി.
Third Eye News Live
0