Spread the love

 

സ്വന്തം ലേഖിക

video
play-sharp-fill

മലപ്പുറം : തിരുനാവായയിൽ സിൽവർ ലൈൻ സർവേക്കല്ല് ഇറക്കാൻ ശ്രമം. സർവേക്കല്ല് ഇറക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. തൊഴിലാളികൾ വാഹനത്തിൽ നിന്ന് ഇറക്കിയ സർവേക്കലുകൾ നാട്ടുകാർ തിരിച്ചു വാഹനത്തിൽ കയറ്റി. അതേസമയം സൂക്ഷിക്കാനായാണ് സർവേക്കല്ല് കൊണ്ടുവന്നതെന്ന് തൊഴിലാളികൾ അറിയിച്ചെങ്കിലും ഇറക്കാൻ നാട്ടുകാർ അനുവദിച്ചില്ല. ഉദ്യോഗസ്ഥരാരും തന്നെ ഒപ്പം ഉണ്ടായിരുന്നില്ല.

സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ആയിരുന്നു നേരത്തെ സിൽവർ ലൈൻ സർവേക്കല്ല് സൂക്ഷിച്ചിരുന്നത്. ഇത് റെയിൽവേയുടെ കീഴിലുള്ള സ്ഥലത്തേക്ക് മാറ്റാനുള്ള ശ്രമവും നാട്ടുകാർ തടഞ്ഞു. തുടർന്ന് ഇറക്കിയ കുറ്റികൾ വാഹനത്തേക്ക് തിരിച്ചു കയറ്റി.
നൂറിലേറെ കല്ലുകൾ ആണ് തിരിച്ചു വാഹനത്തിൽ കയറ്റിപ്പിച്ചത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group