
കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ ആഭ്യന്തര തർക്കങ്ങള്‍ ഭരണസമതിയുടെ രാജിയടക്കം പുതിയ പൊട്ടിത്തെറിയിൽ കലാശിച്ചതിന് പിന്നാലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
നടി ശ്വേതാ മേനോൻ സംഘടനയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പോലും രാജിവെക്കാനിടയായത് നടൻ ബാബുരാജ് നടത്തിയ വ്യക്തിയധിക്ഷേപമാണെന്ന് താരത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
ബിജെപിക്ക് സ്ഥാനാർത്ഥിയെ ഉണ്ടാക്കി നല്‍കാൻ ശ്വേതാ മേനോൻ പണം വാങ്ങിയെന്ന് ബാബുരാജ് യോഗത്തില്‍ ആരോപിച്ചതായി പറയപ്പെടുന്നു. ആരോപണങ്ങള്‍ കേട്ട് യോഗത്തില്‍ ശ്വേത വൈകാരികമായി പൊട്ടിത്തെറിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
താൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഏജന്റല്ലെന്ന് വ്യക്തമാക്കിയ ശ്വേത, തനിക്കെതിരെ ഉയർന്നത് പൂർണ്ണമായും വ്യാജമായ ആരോപണങ്ങളാണെന്നും ഇതിനെതിരെ കർശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.
സംഘടനയ്ക്കുള്ളിലെ ഗ്രൂപ്പ് പോരുകളും വ്യക്തിപരമായ ആക്ഷേപങ്ങളും അതിരുവിട്ട സാഹചര്യത്തിലാണ് ശ്വേത മേനോൻ ഈ കടുത്ത തീരുമാനത്തിലേക്ക് എത്തിയത്. പുതിയ ഭരണസമിതി രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകള്‍ക്കിടയില്‍ ഉണ്ടായ ഈ സംഭവം താരസംഘടനയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.







