
കൊച്ചി: തൃക്കാക്കര മണ്ഡലത്തിലെ ട്വൻ്റി ട്വൻ്റി സ്ഥാനാർത്ഥി അഖിലില്‍ മാരാർക്കെതിരെ ആരോപണവുമായി മോഡലും മുൻ ബിഗ് ബോസ് താരവുമായ ഷിയാസ് കരീം.
നിയമസഭ തെരഞ്ഞടുപ്പില്‍ മത്സരിക്കാൻ പാർട്ടി അഖിലിന് പണം നല്‍കിയെന്നാണ് ആരോപണം. ഓണ്‍ലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ഷിയാസ് കരീം ഇക്കാര്യങ്ങള്‍ പറഞ്ഞത്. തെരഞ്ഞടുപ്പില്‍ മത്സരിക്കാൻ പണം കിട്ടിയിട്ടുണ്ടെന്നും അത് നൂറ് ശതമാനം ഉറപ്പായ കാര്യമാണെന്നും ഷിയാസ് കരീം പറഞ്ഞു. ആറു കോടി വരെയൊക്കെ കിട്ടിയിട്ടുണ്ടാകും. കിട്ടിയിട്ടുണ്ടെന്ന് നമുക്ക് അറിയാമല്ലോയെന്നും അത് കാലം തെളിയിക്കുമെന്നും ഷിയാസ് പറഞ്ഞു. തനിക്ക് നുണ പറയേണ്ട കാര്യമില്ലെന്നും ഷിയാസ് പറഞ്ഞു.
ഓണ്‍ലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ഷിയാസ് കരീം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻപ് രമേശ് പിഷാരടി അഖില്‍ മാരാരെക്കുറിച്ചു പറഞ്ഞ ചോദ്യങ്ങള്‍ക്ക് മറുപടിയുമായും ഷിയാസ് കരീം രംഗത്തെത്തിയിരുന്നു. അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ലെന്നും ബിഗ് ബോസ് ഈ ലോകത്തിലെ എല്ലാവരും കണ്ടുവെന്നാണ് പുള്ളിയുടെ വിചാരം എന്നുമാണ് ഷിയാസ് പറഞ്ഞത്.







