കേരളം തന്റെ കര്‍മ്മഭൂമി, ഒരു എംപി എന്ന നിലയില്‍ എല്ലാവരെയും കാണണം ; സാമുദായിക നേതാക്കന്മാരെ സന്ദർശിച്ചപ്പോൾ വാർത്തയായി; ശശി തരൂർ

കേരളം തന്റെ കര്‍മ്മഭൂമി, ഒരു എംപി എന്ന നിലയില്‍ എല്ലാവരെയും കാണണം ; സാമുദായിക നേതാക്കന്മാരെ സന്ദർശിച്ചപ്പോൾ വാർത്തയായി; ശശി തരൂർ

Spread the love

സ്വന്തം ലേഖകൻ

മലപ്പുറം: ഒരു സമുദായ നേതാവിനെയും താന്‍ അപ്പോയിന്റ്‌മെന്റ് എടുത്ത് കണ്ടതല്ലെന്നും ,ഒരു എംപി എന്ന നിലയില്‍ എല്ലാവരെയും കാണണമെന്നും ശശി തരൂർ. കേരളം തന്റെ കര്‍മ്മഭൂമിയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കേരളത്തിലെ നേതാക്കളെ കാണാതിരിക്കാന്‍ സാധിക്കില്ലെന്നും തരൂർ വ്യക്തമാക്കി.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ചര്‍ച്ച ഇപ്പോള്‍ നടത്തുന്നതില്‍ അര്‍ത്ഥമില്ലെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. കാണണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ കണ്ടതാണെന്നും തരൂര്‍ പറഞ്ഞു. സമുദായ നേതാക്കളെ മാത്രമല്ല താന്‍ മറ്റ് നിരവധി ആളുകളെ കാണാറുണ്ടെന്നും എന്നാല്‍ അതൊന്നും വാര്‍ത്തയാകാറില്ലെന്നും തരൂര്‍ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെയും നേതാക്കളെ കാണാറുള്ളതാണ്. കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച ശേഷം മറ്റൊരു രീതിയിലാണ് തന്നെ കാണുന്നതെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ കുറിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല. നിയമസഭാ തെരഞ്ഞെടുപ്പിന് 2026 വരെ സമയമുണ്ട്. ഇപ്പോള്‍ നമുക്കൊരു മുഖ്യമന്ത്രിയുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തെരഞ്ഞെടുപ്പുകളുണ്ട്. അതിനായി തയ്യാറെടുക്കണമെന്നും ശശി തരൂര്‍ പ്രതികരിച്ചു.