Spread the love

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നരവയസുകാരന്റെ കൊലപാതകത്തില്‍ പുതിയ വിവരം.

video
play-sharp-fill

കുട്ടിയെ മാതാപിതാക്കള്‍ പീഡിപ്പിക്കുന്ന വിവരം ചൈല്‍ഡ് പ്രൊട്ടക്ഷൻ യൂണിറ്റ് അറിഞ്ഞിരുന്നു.
കുഞ്ഞിന്റെ അമ്മൂമ്മ ഹെല്‍പ്പ്ലൈനില്‍ വിളിച്ച്‌ വിവരം അറിയിച്ചിരുന്നു.

അമ്മൂമ്മ ചൈല്‍ഡ് പ്രൊട്ടക്ഷൻ വിഭാഗത്തെ വിവരം അറിയിക്കുന്ന ഫോണ്‍ ശബ്ദസന്ദേശം പുറത്തുവിട്ടു. മെയ് മൂന്നിനാണ് റീന ഹെല്‍പ്ലൈനിലേക്ക് വിളിച്ച്‌ വിവരം അറിയിച്ചത്. പരാതി അറിയിച്ച്‌ 26-ാം ദിവസം കുഞ്ഞ് കൊല്ലപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഖിലയുടെ അമ്മ റീനയാണ് ചൈല്‍ഡ് പ്രൊട്ടക്ഷൻ യൂണിറ്റിനെ സമീപിച്ചത്. കുഞ്ഞിന്റെ രണ്ട് കൈയും ഒടിഞ്ഞതിന് പിന്നാലെയാണ് റീന ഹെല്‍പ് ലൈനിലേക്ക് വിളിച്ചത്. കുഞ്ഞിന്റെ നിസ്സഹായവസ്ഥ റീന ഹെല്‍പ് ലൈനില്‍ അറിയിച്ചു.

എന്നാല്‍, കൃത്യമായ നടപടിയെടുക്കാൻ ചൈല്‍ഡ് പ്രൊട്ടക്ഷൻ യൂണിറ്റ് തയാറായില്ല. മറ്റെന്തോ പ്രശ്നങ്ങള്‍ ആണെന്നായിരുന്നു ഹെല്‍പ് ലൈനില്‍ നിന്നുള്ള മറുപടി. പരാതിയില്‍ ഒരു തുടർനടപടിയും സ്വീകരിക്കാതെ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷൻ യൂണിറ്റ് സ്വീകരിച്ചില്ല.