play-sharp-fill
ഷംസീര്‍ മാസ്‌ക് ഉപേക്ഷിച്ചോ?; മാസ്‌ക് വെക്കാതെ സഭയിലെത്തിയ ഷംസീറിനെ രൂക്ഷമായി വിമര്‍ശിച്ച് സ്പീക്കര്‍; പലരും മാസ്‌ക് താടിയിലാണ് വയ്ക്കുന്നതെന്നും ജാഗ്രതക്കുറവ് കാണിക്കുന്നുവെന്നും എംബി രാജേഷ്

ഷംസീര്‍ മാസ്‌ക് ഉപേക്ഷിച്ചോ?; മാസ്‌ക് വെക്കാതെ സഭയിലെത്തിയ ഷംസീറിനെ രൂക്ഷമായി വിമര്‍ശിച്ച് സ്പീക്കര്‍; പലരും മാസ്‌ക് താടിയിലാണ് വയ്ക്കുന്നതെന്നും ജാഗ്രതക്കുറവ് കാണിക്കുന്നുവെന്നും എംബി രാജേഷ്

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: നിയമസഭയില്‍ മാസ്‌ക് വെക്കാതെ വന്ന എഎന്‍ ഷംസീര്‍ എംഎല്‍എയ്ക്ക് സ്പീക്കറുടെ രൂക്ഷവിമര്‍ശനം. ഷംസീര്‍ സഭയില്‍ മാസ്‌ക് ഉപേക്ഷിച്ചോ എന്നും സഭയില്‍ പലരും മാസ്‌ക് താടിയിലാണ് വെക്കുന്നതെന്നും അങ്ങ് തീരെ മാസ്‌ക് ഉപയോഗിക്കുന്നതായി കാണുന്നില്ല എന്ന് സ്പീക്കര്‍ പറഞ്ഞു.
അടിയന്തരപ്രമേയ നോട്ടീസിന് മന്ത്രി മറുപടി പറയുന്നതിനിടെയാണ് സ്പീക്കര്‍ ഷംസീറിനെ വിമര്‍ശിച്ചത്.

കുര്‍ക്കോളി മൊയ്തീന്‍ അടക്കമുള്ള പ്രതിപക്ഷ എംഎല്‍എമാരെയും സ്പീക്കര്‍ വിമര്‍ശിച്ചു. സഭാഗംങ്ങള്‍ മാസ്‌ക് ഉപയോഗിക്കുന്നതില്‍ ജാഗ്രതക്കുറവ് കാണിക്കുന്നുവെന്ന് സ്പീക്കര്‍ മുമ്പും വിമര്‍ശനം ഉന്നയിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ സ്പീക്കറെ എഎന്‍ ഷംസീര്‍ ‘നിങ്ങള്‍’ എന്ന് അഭിസംബോധന ചെയ്തതിനെതിരെ പ്രതിപക്ഷം പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് സ്പീക്കര്‍ മാസ്‌ക് വയ്ക്കുന്നത് സംബന്ധിച്ച് ഷംസീറിന്റെ പേരെടുത്തു പറഞ്ഞ് വിമര്‍ശനം ഉന്നയിച്ചതും.

അതേസമയം, സംസ്ഥാനത്തെ സ്‌കൂളുകള്‍ ഘട്ടം ഘട്ടമായി തുറക്കുന്നത് പരിഗണിച്ച് വരികയാണെന്നും ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതി കുട്ടികളില്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി സഭയില്‍ പറഞ്ഞു.

ഓണ്‍ലൈന്‍ ക്ലാസുകളുടെ കാലത്ത് 36% വിദ്യാര്‍ത്ഥികള്‍ക്ക് തലവേദന ഉണ്ടാക്കുന്നതായും എസ്സിആര്‍ടി പഠനത്തെ ഉദ്ദരിച്ച് മന്ത്രി സഭയില്‍ പറഞ്ഞു. 28 ശതമാനം കുട്ടികള്‍ക്ക് കണ്ണുവേദനയും 28 ശതമാനം കുട്ടികള്‍ക്ക് കഴുത്തുവേദനയും ഉടലെത്തുതായി പഠനങ്ങള്‍ തെളിയിക്കുന്നു.