Spread the love

ദക്ഷിണേന്ത്യയിലെ ഹിറ്റ് താരങ്ങളിൽ ഒരാളാണ് വിജയ് ദേവരകൊണ്ട. ദേവരകൊണ്ടയുടെ വരാനിരിക്കുന്ന പാൻ-ഇന്ത്യ ചിത്രം ‘ലിഗർ’ ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ ചില പ്രസ്താവനകൾ നടത്തിയതിന് താരത്തെ ബോളിവുഡ് പ്രേക്ഷകർ വിമർശിച്ചിരുന്നു. ഇപ്പോൾ ഇതാ ബോളിവുഡിലെ കിംഗ് ഖാൻ ഷാരൂഖിനെ വെല്ലുവിളിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിജയ് ദേവരകൊണ്ട.

video
play-sharp-fill

“ബോളിവുഡിലെ അവസാനത്തെ താരമാണ് താൻ എന്ന് ഷാറൂഖ് ഖാൻ പറഞ്ഞു. ഷാറൂഖിന് തെറ്റി, നിങ്ങൾ അവസാനത്തെ സൂപ്പർ സ്റ്റാറല്ല, നിങ്ങളിൽ നിന്ന് രാജപദവി തട്ടിയെടുക്കാൻ ഞാൻ വരുന്നു. ഷാറൂഖിന് ചെയ്യാൻ കഴിയുമെങ്കിൽ എനിക്ക് എന്തുകൊണ്ട് കഴിയില്ല?” വിജയ് ദേവരകൊണ്ട ഒരു അഭിമുഖത്തിൽ പറഞ്ഞു. ഷാരൂഖ് ഖാന്‍റെ ആരാധകരും വിജയ് ദേവരകൊണ്ടയ്ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

അനന്യ പാണ്ടെ, രമ്യാ കൃഷ്ണൻ എന്നിവർക്കൊപ്പം ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസണും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. മിക്സഡ് മാർഷ്യൽ ആർട്സ് പശ്ചാത്തലത്തിലാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം ഒരുക്കിയിരിക്കുന്നത്. തെലുങ്കിലും ഹിന്ദിയിലുമായി ചിത്രീകരിച്ച സിനിമ മലയാളം ഉൾപ്പടെ വേറെ അഞ്ച് ഭാഷകളിലേക്ക് കൂടി മൊഴി മാറ്റിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group