
കോട്ടയം: മഹാത്മാഗാന്ധി സർവ്വകലാശാലയുടെ നിയമപഠന വിഭാഗമായ സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ അതോറിറ്റിലെ നാലാം വർഷ വിദ്യാർത്ഥിയും എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായ അഭിനന്ദിന് കെഎസ് യു ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു.
മയക്കുമരുന്നിനടിമപ്പെട്ട ക്യാമ്പസ്സിലെ നാലാം വർഷ വിദ്യാർഥികളും കെഎസ് യു പ്രവർത്തകരുമായ ഫുഹാദ്, അജ്മൽ, വൈഷ്ണവ്, സാബിത് എന്നിവർ ഒന്നാം വർഷ വിദ്യാർത്ഥികളെ ക്രൂരമായി റാഗിങിനിരയാക്കിയിരുന്നു.
റാഗിംഗ് ചോദ്യം ചെയ്തതിനും റാഗിങ്ങനെതിരെ ക്യാമ്പയിൻ സംഘടിപ്പിച്ചതിന്റെ വിരോധവും മൂലമാണ് അഭിനന്ദിനെ ക്യാമ്പസ്സിലിട്ട് ആക്രമിച്ചത്. അക്രമത്തിൽ പരിക്കേറ്റ നിയമവിദ്യാർത്ഥിയായ അഭിനന്ദിന് വാരിയെല്ലിന് 9 ഒടിവുകൾ സംഭവിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







