
പതിനാലുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം; സംഭവത്തിൽ സൈനികനെ പൊലീസ് അറസ്റ്റ് ചെയ്തു
സ്വന്തം ലേഖകൻ
പത്തനംതിട്ട: പതിനാലുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച സൈനികനെ പോലീസ് അറസ്റ്റ് ചെയ്തു.
തിരുവല്ല നന്നൂർ പുത്തൻകാവ് വാഴയ്ക്കാ മലയിലെ എസ്.രതീഷ് എന്ന മദ്രാസ് റെജിമെന്റിലെ നായിക് സുബേദാർ എസ് .രതീഷ് (40) ആണ് പോലീസ് പിടിയിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന തക്കം നോക്കി വീട്ടില്‍ അതിക്രമിച്ചു കയറി വെള്ളം കുടിക്കാൻ എന്ന വ്യാജേന അടുക്കളയിലെത്തി പെണ്‍കുട്ടിയെ കടന്നു പിടിക്കുകയായിരുന്നു. എന്നാല്‍ കൈത്തണ്ടയില്‍ പെണ്‍കുട്ടി കടിച്ചതോടെ പിടിവിട്ടെങ്കിലും വീണ്ടും ഉപദ്രവിക്കാൻ ശ്രമിക്കുന്നതിനിടെ പെണ്‍കുട്ടി ഓടി രക്ഷപ്പെട്ടു അയല്‍വീട്ടില്‍ അഭയം പ്രാപിച്ചു.
ബഹളം കേട്ട് എത്തിയ അയല്‍ക്കാരും നാട്ടുകാരും ചേർന്ന് ഇയാളെ തടഞ്ഞു വച്ച് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.