video
play-sharp-fill

പത്ത് വയസുകാരിക്ക് നേരെ അച്ഛന്റെ ലൈംഗീക അതിക്രമം ; അച്ഛൻ മകളെ മാസങ്ങളായി പീഡനത്തിനിരയാക്കിയത് മാതാവ് ജോലിക്ക് പോകുന്ന സമയത്ത് : സംഭവം പുറംലോകമറിഞ്ഞതോടെ യുവാവ് ഒളിവിൽ

പത്ത് വയസുകാരിക്ക് നേരെ അച്ഛന്റെ ലൈംഗീക അതിക്രമം ; അച്ഛൻ മകളെ മാസങ്ങളായി പീഡനത്തിനിരയാക്കിയത് മാതാവ് ജോലിക്ക് പോകുന്ന സമയത്ത് : സംഭവം പുറംലോകമറിഞ്ഞതോടെ യുവാവ് ഒളിവിൽ

Spread the love

സ്വന്തം ലേഖകൻ

അഞ്ചൽ: ഒരോ ദിവസം കഴിയുന്തോറും പ്രായപൂർത്തിയാവാത്ത പെൺകുട്ടികൾക്ക് നേരെയുള്ള ലൈംഗീക അതിക്രമങ്ങൾ വർദ്ധിക്കുകയാണ്. 10 വയസുകാരിക്ക് നേരെ പിതാവിന്റെ ലൈംഗിക അതിക്രമം എന്ന വാർത്തയാണ് ഏറ്റവും പുതിയതായി പുറത്ത് വരുന്നത്.

അച്ഛൻ മകളെ പീഡനത്തിനിരയാക്കിയിരുന്നത് മാതാവ് ജോലിക്ക് പോകുന്ന അവസരത്തിൽ. സംഭവം പുറംലോകം അറിഞ്ഞതോടെ പ്രതി ഒളിവിലാണ്. ഇയാൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊല്ലം ഏറം സ്വദേശിയായ പിതാവിന് നേരെയാണ് കുട്ടിയുടെ മാതാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തത്. കഴിഞ്ഞ കുറേ മാസങ്ങളായി മാതാവ് ജോലിക്ക് പോകുന്ന അവസരത്തിൽ പിതാവ്  മാസങ്ങളായി മകളെ ലൈംഗികമായി ചൂഷണം ചെയ്തുവരികയാണ്.

ഒടുവിൽ പെൺകുട്ടി മാതാവിനോട് പരാതി പറയുകയായിരുന്നു. തുടർന്ന് മാതാവ് അഞ്ചൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. കുട്ടിയുടെ മൊഴി എടുത്ത പൊലീസ് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയശേഷം മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കി മൊഴി രേഖപ്പെടുത്തി.

എന്നാൽ ഇതിനിടെ പൊലീസ് കേസെടുത്തെന്ന് അറിഞ്ഞ പ്രതി ഒളിവിൽ പോയിു. ഇയാളെ പിടികൂടുന്നതിനായി അന്വേഷണം ഊർജിതപ്പെടുത്തിയതായി അഞ്ചൽ സി ഐ എൽ അനിൽ കുമാർ വ്യക്തമാക്കി.