
തൃശൂർ: സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയില്‍ 25,26 തീയതികളില്‍ ദേശീയ പണിമുടക്കിന് എസ്.ബി.ഐ എംപ്ലോയീസ് ഫെഡറേഷൻ (ബെഫി) ആഹ്വാനം ചെയ്തു.
സ്ഥിരം സ്വഭാവമുള്ള ജോലികള്‍ക്ക് പുറംകരാർ നല്‍കുന്നത് അവസാനിപ്പിക്കുക,ഹൗസ് കീപ്പിംഗ്,മെസഞ്ചർ,സെക്യൂരിറ്റി ഗാർഡ് തസ്തികകളിലും ക്ലറിക്കല്‍ വിഭാഗത്തിലും സ്ഥിരംനിയമനം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.
നിലവിലുള്ള 2.30 ലക്ഷം ജീവനക്കാരില്‍ 1.25 ലക്ഷം പേരും കരാർ തൊഴിലാളികളാണെന്നും ഭാരവാഹികള്‍ പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എസ്.ബി.ഐ എംപ്ലോയിസ് ഫെഡറേഷൻ ജനറല്‍ സെക്രട്ടറി സി.ജയരാജ്, ബെഫി വൈസ് പ്രസിഡന്റ് സജി വർഗീസ്, ജോയിന്റ് സെക്രട്ടറി പി.എച്ച്.വിനീത,സംസ്ഥാന സെക്രട്ടറി ജെറിൻ.കെ.ജോണ്‍ എന്നിവർ വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു.







