Spread the love

തിരുവനന്തപുരം: പത്തുവർഷമായി പൂട്ടിക്കിടന്ന സെക്രട്ടേറിയറ്റിലെ നോർത്ത് ഗേറ്റ് ചൊവ്വാഴ്ച വീണ്ടും തുറന്നു.

video
play-sharp-fill

പ്രതിഷേധങ്ങളോ ഔദ്യോഗിക ചടങ്ങുകളോ ഇല്ലാതെയായിരുന്നു ഈ മാറ്റം. പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരമറ്റതിന് പിന്നാലെയാണ് ‘സമര ഗേറ്റ്’ എന്നറിയപ്പെടുന്ന നോർത്ത് ഗേറ്റ് സ്ഥിരമായി അടച്ചത്.

സുരക്ഷയുടെ പേരില്‍ ഒരു പതിറ്റാണ്ടുകാലം അടഞ്ഞുകിടന്ന കവാടമാണ് ഇപ്പോള്‍ വീണ്ടും സജീവമായത്.
മുഖ്യമന്ത്രി വി.ഡി സതീശൻ ഔദ്യോഗിക വാഹനത്തില്‍ നോർത്ത് ഗേറ്റ് വഴി പുറത്തേക്കുപോയതോടെയാണ് ഗേറ്റ് വീണ്ടും പ്രവർത്തനക്ഷമമായത്. പിന്നാലെ കോണ്‍ഗ്രസ് പ്രവർത്തകർ മുദ്രാവാക്യങ്ങളുയർത്തി ഇത് ആഘോഷമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോലി കഴിഞ്ഞിറങ്ങിയ ഉദ്യോഗസ്ഥരും ജീവനക്കാരും “ഇനി പഴയ പോലെ പ്രവേശനം എളുപ്പമാകും” എന്ന പ്രതികരണമാണ് പങ്കുവെച്ചത്.

എം.ജി. റോഡില്‍ നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവർത്തിക്കുന്ന നോർത്ത് ബ്ലോക്കിലേക്കുള്ള പ്രധാന കവാടമാണ് നോർത്ത് ഗേറ്റ്. സർക്കാരിനെതിരായ പ്രതിഷേധങ്ങള്‍ പതിവായി അരങ്ങേറുന്നതിനാല്‍ ഇത് ‘സമര ഗേറ്റ്’ എന്നറിയപ്പെട്ടു.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഗേറ്റ് സ്ഥിരമായി അടച്ചത്. സമരങ്ങള്‍ നിയന്ത്രണം വിട്ടാല്‍ പ്രതിഷേധക്കാർ സെക്രട്ടേറിയറ്റിലേക്ക് കടക്കാമെന്ന വിലയിരുത്തലിനെ തുടർന്നായിരുന്നു നടപടി. തുടർന്ന് ബാരിക്കേഡുകളും മുള്ളുകമ്പികളും സ്ഥാപിച്ച്‌ പ്രവേശനം പൂർണമായും നിയന്ത്രിച്ചിരുന്നു.