Spread the love

 

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ  കാലടി താമരം സ്വദേശി ഷിബു (46) വിന് 5 വർഷം കഠിനതടവും 10,000 രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ രേഖയാണ് ശിക്ഷ വിധിച്ചത്.

video
play-sharp-fill

 

2022 നവംബർ 19 നാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ അനിയന് ലെയ്സ് വാങ്ങാൻ കടയിൽ പോയപ്പോഴായിരുന്നു അതിക്രമം ഉണ്ടായത്. അയൽവാസിയായ പ്രതി കടയിൽ സിഗരറ്റ് വാങ്ങാൻ വന്നതായിരുന്നു. ഈ സമയം കുട്ടിയുടെ രണ്ട് കയ്യും ബലമായി പിന്നിൽ നിന്ന് പിടിച്ചുവെച്ച് കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ബലമായി പിടിക്കുകയായിരുന്നു.

 

പ്രതിയുടെ ഇടത് കൈക്ക് വൈകല്യമുണ്ട്. വൈകല്യമുള്ള കൈകൊണ്ട് കുട്ടിയുടെ കൈകൾ പിന്നിലേക്ക് പിടിച്ചുവച്ച് അടുത്ത കൈകൊണ്ടാണ് കുട്ടിയെ ഉപദ്രവിച്ചത്. വേദനിച്ച കുട്ടി ഉറക്കെ കരഞ്ഞുകൊണ്ട് സ്ഥലത്തുനിന്നും വീട്ടിലേക്ക് ഓടി. വൈകുന്നേരമായിട്ടും വേദന മാറിയില്ല. ഇതോടെയാണ് കുട്ടി അമ്മയോട് നടന്ന സംഭവം പറഞ്ഞത്. തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പ്രോസിക്യൂഷൻ 14 സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകളും ഹാജരാക്കി. വീഴ്ത്തുക അതിജീവിതയ്ക്ക് നൽകണമെന്നും കോടതി വിധിയിൽ പ്രസ്താവിച്ചിട്ടുണ്ട്.