കോട്ടയം കുമാരനെല്ലൂരിൽ അമിതവേഗതയിലെത്തിയ   ബൈക്ക്  ടിപ്പറിലിടിച്ച്  മൂന്ന് പേർ മരിച്ചു; മരിച്ചത് തിരുവഞ്ചൂർ, സംക്രാന്തി സ്വദേശികൾ

കോട്ടയം കുമാരനെല്ലൂരിൽ അമിതവേഗതയിലെത്തിയ ബൈക്ക് ടിപ്പറിലിടിച്ച് മൂന്ന് പേർ മരിച്ചു; മരിച്ചത് തിരുവഞ്ചൂർ, സംക്രാന്തി സ്വദേശികൾ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : കുമാരനല്ലൂരിൽ അമിത വേഗതയിലെത്തിയ ബൈക്ക് ടിപ്പർ ലോറിയിലിടിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം..

ബൈക്കിൽ യാത്ര ചെയ്ത തിരുവഞ്ചൂർ ,സംക്രാന്തി സ്വദേശികളാണ് മരിച്ചത്. സംക്രാന്തി സ്വദേശി അൽവിൻ, ഫാറൂഖ് ,തിരുവഞ്ചൂർ സ്വദേശി പ്രവീൺ എന്നിവരാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടോറസ് ലോറിക്കിടിയിലേക്ക് ഡ്യൂക്ക് ബൈക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. ഇന്ന് വൈകുന്നേരം കുമാരനല്ലൂർ കുടയംപടി റോഡിൽ അങ്ങാടി സൂപ്പർ മാർക്കറ്റിന് സമീപത്താണ് അപകടം നടന്നത്.

അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നു.

സംഭവത്തിൽ ഗാന്ധിനഗർ പോലീസ് കേസെടുത്തു.
മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.