വിടവാങ്ങിയത് സിപി.എമ്മിലെ ജനകീയ മുഖം: പരീക്ഷകളിലെ റാങ്കുകാരനും ടെന്നിസ് കമ്പക്കാരനുമായിരുന്നു യെച്ചൂരി:മൂന്നു വട്ടം ജെ.എൻ.യു സർവകലാശാലാ യൂണിയൻ പ്രസിഡന്റ്: കേരളവും ബംഗാളും അടക്കിവച്ച എസ്.എഫ്.ഐ അഖിലേന്ത്യാ അദ്ധ്യക്ഷ സ്ഥാനത്തുമെത്തി.
ഡൽഹി:വൈദേഹി ബ്രാഹ്മണരായ സര്‍വേശ്വര സോമയാജലു യെച്ചൂരിയുടെയും കല്‍പകത്തിന്റെയും മകനായി 1952 ഓഗസ്റ്റ് 12ന് ചെന്നൈയിലാണ് സീതാറാം യെച്ചൂരി ജനിച്ചത്.
സീതാ എന്ന് സുഹൃത്തുക്കള്‍ വിളിക്കുന്ന യെച്ചൂരി എസ്എഫ്‌ഐയിലൂടെയാണ് സിപിഎം രാഷ്ട്രീയത്തിലേക്കെത്തുന്നത്.
1974 ലില്‍ എസ്എഫ്.ഐയില്‍ അംഗമായ യെച്ചൂരി വൈകാതെ സംഘടനയുടെ അഖിലേന്ത്യ പ്രസിഡന്റായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളജില്‍ നിന്ന് ബിരുദ പഠനത്തിന് ശേഷം ജെഎന്‍.യുവില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ഫസ്റ്റ് ക്ലാസില്‍ ബിരുദാനന്തരബിരുദം നേടി. പിഎച്ച്ഡിക്ക് ചേര്‍ന്നെങ്കിലും അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റിലായതിനെ തുടര്‍ന്ന് പഠനം പൂര്‍ത്തിയാക്കാനായില്ല. അടിയന്തരാവസ്ഥയ്ക്ക് ശേഷം ജെ.എന്‍.യു യൂണിയന്റെ പ്രസിഡന്റായി.
മൂന്നു വട്ടം ജെ.എൻ.യു സർവകലാശാലാ യൂണിയൻ പ്രസിഡന്റ്. കേരളവും ബംഗാളും അടക്കിവച്ച എസ്.എഫ്.ഐ അഖിലേന്ത്യാ അദ്ധ്യക്ഷ സ്ഥാനത്തുമെത്തി. 1984ല്‍ എസ്.എഫ്.ഐയുടെ അഖിലേന്ത്യാ അദ്ധ്യക്ഷനായിരിക്കെ 32-ാം വയസില്‍ നേരിട്ടാണ് സി.പി.എം കേന്ദ്ര കമ്മിറ്റിയിലെത്തിയത്. 1992 ല്‍ മദ്രാസില്‍ നടന്ന 14-ാം പാർട്ടി കോണ്‍ഗ്രസിലൂടെ പൊളിറ്റ് ബ്യൂറോയിലെത്തുമ്പോള്‍ പ്രായം നാല്പത് മാത്രം
2015 ല്‍ വിശാഖപട്ടണം പാർട്ടി കോണ്‍ഗ്രസില്‍ യെച്ചൂരി ജനറല്‍ സെക്രട്ടറി പദം ഏറ്റെടുക്കുന്നത് കാരാട്ടില്‍ നിന്നാണ്. 2018 ല്‍ ഹൈദരാബാദിലെ 22-ാം പാർട്ടി കോണ്‍ഗ്രസില്‍ ജനറല്‍ സെക്രട്ടറി പദവിയിലേക്ക് എസ്.ആർ.പി എതിർസ്ഥാനാർത്ഥിയി വന്നെങ്കിലും പിൻവാങ്ങി
2005 മുതല്‍ 2018 വരെ യു.പി.എ, എൻ.ഡി.എ സർക്കാരുകളുടെ കാലത്ത് മികച്ച പാർലമെന്റേറിയൻ ആയി തിളങ്ങിയ യെച്ചൂരി പ്രതിപക്ഷത്തിന്റെ ശബ്‌ദമായി മുഴങ്ങി. വിവിധ സ്റ്റാന്റിംഗ് കമ്മിറ്റികളില്‍ അംഗമായിരിക്കെ ടുജി സ്പെക്‌ട്രം അഴിമതിയുടെ വ്യാപ്‌തി ചൂണ്ടിക്കാട്ടിയും മറ്റുമുള്ള ഇടപെടലുകള്‍ ശ്രദ്ധേയം.
2015 ല്‍ രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയില്‍ കേന്ദ്ര സർക്കാരിന് ഭേദഗതിക്കു വഴങ്ങേണ്ടി വന്നത് യെച്ചൂരി അടക്കമുള്ള പ്രതിപക്ഷത്തിന്റെ ശക്തമായ നിലപാടുകള്‍ മൂലമായിരുന്നു. ഹൈദരാബാദ് സർവകലാശാലയിലെ ദളിത് വിദ്യാർത്ഥി രോഹിത് വെമുല ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രി സ്‌മൃതി ഇറാനിയുമായി സഭയില്‍ കൊമ്പുകോർത്തു.
രാജ്യസഭാംഗമായി യെച്ചൂരി തുടരണമെന്ന് പ്രതിപക്ഷം ആഗ്രഹിച്ചെങ്കിലും സി.പി.എം നേതൃത്വത്തിന്റെ തീരുമാനം മറ്റൊന്നായിരുന്നു. എങ്കിലും പാർട്ടി നേതൃ സ്ഥാനത്ത് പ്രതിപക്ഷ നേതാക്കള്‍ക്കിടയിലെ പാലമായി അദ്ദേഹം സജീവമായിരുന്നു. ബി.ജെ.പി വിരുദ്ധ പ്രതിപക്ഷ കൂട്ടായ്മയ്‌ക്കും ഊർജ്ജം നല്‍കുന്നതായിരുന്നു യെച്ചൂരിയുടെ സാന്നിദ്ധ്യം.
ഇടത് രാഷ്ട്രീയത്തിന്റെ നേതൃനിരയില്‍ സി.പി.എമ്മിനെ സമീപകാലത്ത് നിലനിർത്തിയ പ്രായോഗിക രാഷ്‌ട്രീയത്തിന്റെ വക്താവായിരുന്നു സീതാറാം യെച്ചൂരി.
സാമൂഹിക മാറ്റവും സാമ്ബത്തിക മാറ്റവും എന്ന രണ്ട് ജനാധിപത്യ നടപടികളിലൂന്നിയായിരുന്നു യെച്ചൂരിയുടെ നിലപാടുകള്‍. ഇത് വ്യാപകമായി അംഗീകരിക്കപ്പെടുകയും ചെയ്തു.
പരീക്ഷകളിലെ റാങ്കുകാരനും ടെന്നിസ് കമ്പക്കാരനുമായിരുന്ന യെച്ചൂരി, പിന്തിരിപ്പൻ ചിന്തകളില്ലാത്ത കറകളഞ്ഞ പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്താവ് ആയിരുന്നു. പ്രതിപക്ഷ നേതാക്കള്‍ക്കിടയിലെ പാലമായി ബി.ജെ.പി വിരുദ്ധ കൂട്ടായ്മയ്ക്ക് ഊര്‍ജ്ജം പകര്‍ന്ന നേതാവ്. ആന്ധ്രാക്കാരൻ യെച്ചൂരി രാജ്യത്തിനാകെ പ്രിയങ്കരനായത് പ്രവര്‍ത്തിയിലെ പ്രായോഗികത കാരണം. സിപി.എമ്മിലെ ജനകീയ മുഖം വിടവാങ്ങുമ്പോൾ ഇനി ആര് പാർട്ടിയെ നയിക്കുമെന്ന ചോദ്യം ഉയരുകയാണ്.