
മുണ്ടക്കയം : പകുതി വിലയ്ക്ക് സ്കൂട്ടർ നല്‍കാമെന്ന വാഗ്ദാനം നല്കി പണം തട്ടിയ സംഭവം. തട്ടിപ്പിന് ഇരയായവരിൽ മുണ്ടക്കയം കൂട്ടിക്കൽ മേഖലയില്‍ ഉള്ളവരും.
നിരവധി പേരാണ് പകുതി വിലക്ക് സ്കൂട്ടർ നല്‍കമെന്ന് പറഞ്ഞ തട്ടിപ്പിനിരയായത്. തട്ടിപ്പിനിരയായവരില്‍ മുണ്ടക്കയം ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരും ഉണ്ടെന്നാണ് സൂചന. മുണ്ടക്കയം, പൈനാവ് ഓഫീസിന് കീഴില്‍ മാത്രം 850 ഓളം പേർക്ക് മാത്രം തട്ടിപ്പില്‍ പണം നഷ്ടമായെന്നാണ് പ്രാഥമിക വിവരം. തട്ടിപ്പിനിരയായവർ സമൂഹമാധ്യമങ്ങളിലൂടെ കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്. പ്രതിഷേധ പരിപാടികളും, നിയമപോരാട്ടവുമായി മുന്നോട്ട് പോകാനാണ് തട്ടിപ്പിനിരയായവരുടെ തീരുമാനം. തട്ടിപ്പ് കേസില്‍ മുഖ്യപ്രതിയായ അനന്തുകൃഷ്ണൻ അറസ്റ്റിലായതോടെ സംസ്ഥാനം ഒട്ടാകെയുള്ള പൊലീസ് സ്റ്റേഷനുകളില്‍ എണ്ണായിരത്തിലേറെ പരാതികളാണ് ലഭിച്ചിരിക്കുന്നത്.
എന്നാല്‍ പരാതിക്കാർക്ക് നഷ്ടമായ പണം തിരികെ ലഭിക്കുമെന്നോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. സ്കൂട്ടർ, ലാപ്ടോപ്പ്, ഗൃഹോപകരണങ്ങള്‍, തയ്യല്‍ മെഷീൻ ഉള്‍പ്പെടെ നല്‍കാമെന്ന് വാഗ്ദാനം നല്‍കിയായിരുന്നു തട്ടിപ്പ്. സ്കൂട്ടറിന് 56,000മുതല്‍ 60,000വരെ, തയ്യല്‍ മെഷിന് 8000, ലാപ്ടോപ്പിന് 30,000വരെ, ഗൃഹോപകരണങ്ങള്‍ക്ക് 20,000 മുതല്‍ 60,000 വരെ എന്നിങ്ങനെയാണ് തുക വാങ്ങിയത്. കേന്ദ്രപദ്ധതിയില്‍ സിഎസ്ആർ ഫണ്ട് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ആളുകളെ ചേർത്തത്. പീരുമേട്, മുണ്ടക്കയം, എരുമേലി കാഞ്ഞിരപ്പള്ളി മേഖലകളിലായി അൻപതിനായിരത്തിലധികം പേരാണ് സംഘടനയില്‍ അംഗമായിരിക്കുന്നത്. മുണ്ടക്കയം പൈൻകിനാവില് പ്രവർത്തിക്കുന്ന സബ് ഓഫീസിലേക്ക് പ്രതിഷേധവുമായി നിരവധി വനിതകള്‍ എത്തിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരാള്‍ക്ക് 320 രൂപയാണ് മെമ്ബർഷിപ്പ് ഫീസായി ഈടാക്കിയിരുന്നത്. ഇങ്ങനെ ഈടാക്കിയ കോടിക്കണക്കിന് രൂപ പ്രമോട്ടർമാർ തട്ടിയതായും ആരോപണമുണ്ട്. മുണ്ടക്കയം, പെരുവന്താനം പൊലീസ് സ്റ്റേഷനുകളില്‍ നിരവധി പരാതിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ നിന്നായി ലഭിച്ചത്. എന്നാല്‍ പലരുടെയും പരാതികള്‍ സ്വീകരിക്കാൻ പൊലീസ് തയ്യാറിയില്ലെന്നും ആക്ഷേപമുണ്ട്. ഇതില്‍ വലിയ പ്രതിഷേധവുമുണ്ടായി. തുടർ നടപടികള്‍ ശക്തമാക്കി പൊരുതാൻ ഒരുങ്ങുകയാണ് തട്ടിപ്പിനിരയായവർ. ഇതിനായി മുണ്ടക്കയത്തെ, പെരുവന്താനം, കൂട്ടിക്കല്‍, കൊക്കയാർ മേഖലകളിലെ തട്ടിപ്പിനിരയായവർ വാട്സാപ്പ് ഗ്രൂപ്പുകള്‍ രൂപീകരിച്ച് ഒന്നിച്ച് പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. നഷ്ടപ്പെട്ട കാശ് തിരികെ ലഭിക്കുമോയെന്ന ആശങ്ക നിലനില്‍ക്കുമ്ബോഴും ഒരുമിച്ച് പ്രതിഷേധ പരിപാടികളും നിയമ പോരാട്ടവും നടത്തുവാനാണ് കൂട്ടായ്മയിലുള്ളവരുടെ തീരുമാനം.







