
സ്കൂൾ അധികൃതരുടെ അനുമതി ഇല്ലാതെ ഗവണ്മെന്റ് മുഹമ്മദൻസ് യുപി സ്കൂളിലെ ശുചിമുറിയും യൂറിനലും പൊളിച്ചത് വിവാദത്തിൽ; യൂറിനല്‍ സൗകര്യം ഇല്ലാതായതിനെത്തുടര്‍ന്ന് പെണ്‍കുട്ടികളെ സ്‌കൂളിലേക്കയയ്ക്കാന്‍ രക്ഷിതാക്കള്‍ വൈമനസ്യം പ്രകടിപ്പിച്ചിട്ടുണ്ട്.
സ്വന്തം ലേഖകൻ
ചങ്ങനാശ്ശേരി : സ്കൂൾ അധികൃതരുടെ അനുമതി ഇല്ലാതെ ഗവണ്മെന്റ് മുഹമ്മദൻസ് യുപി സ്കൂളിലെ ശുചിമുറിയും യൂറിനലും പൊളിച്ചത് വിവാദത്തിൽ.
സംഭവത്തിനെതിരെ ചങ്ങനാശ്ശേരി നഗരസഭ അധികൃതർക്കും പോലീസിനും സ്കൂളിലെ പ്രധാനധ്യാപിക പരാതി നൽകി. ചൊവ്വാഴ്ച സ്കൂളിലെത്തിയപ്പോഴാണ് അധ്യാപകരും വിദ്യാർഥികളും ശുചിമുറി പൊളിച്ച നിലയിൽ കണ്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

യാതൊരു അറിയിപ്പും കൂടാതെയാണ് പെൺകുട്ടികളുടെ രണ്ട് ശുചി മുറിയും ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഓരോ യൂറിനിലും പൊളിച്ചു മാറ്റിയത്. കൗൺസിലറുടെ നേതൃത്വത്തിൽ കരാറുകാരാണ് ഒരു കെട്ടിടത്തിൽ ആയിരുന്ന ശുചി മുറിയുടെയും യൂറിനലിന്റെയും ഭിത്തികൾ പൊളിച്ചു മാറ്റിയത്. ശുചിമുറിയും യൂറിനിലും പൊളിച്ചതിനാൽ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ അധ്യാപകരും വിദ്യാർഥികളും ഏറെ ബുദ്ധിമുട്ടുന്നു. യൂറിനല്‍ സൗകര്യം ഇല്ലാതായതിനെത്തുടര്‍ന്ന് പെണ്‍കുട്ടികളെ സ്‌കൂളിലേക്കയയ്ക്കാന്‍ രക്ഷിതാക്കള്‍ വൈമനസ്യം പ്രകടിപ്പിച്ചിട്ടുണ്ട്
. എഇഒ, ഡിഇഒ എന്നിവര്‍ക്കും സ്കൂള്‍ അധികൃതര്‍ പരാതി സമര്‍പ്പിച്ചിട്ടുണ്ട്.
മാലിന്യം നിറഞ്ഞ് ഉപയോഗപ്രദമല്ലാതെ കിടന്ന കെട്ടിടം വൃത്തിയാക്കി നവീകരിക്കുന്നതിനാണ് ശുചിമുറിയുടെ ഭിത്തികള്‍ പൊളിച്ചുമാറ്റിയതെന്നാണ് വാര്‍ഡ് കൗണ്‍സിലര്‍ ഉഷ മുഹമ്മദ് ഷാജി പറഞ്ഞത്.
നഗരസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിലെ ഈ കെട്ടിടത്തിന്‍റെ നവീകരണത്തിനു മൂന്നുലക്ഷം രൂപ അനുവദിച്ചിരുന്നു. നഗരസഭയുടെ അനുമതിയോടെ സ്‌കൂളധികൃതരോട് ആലോചിച്ചാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും വാര്‍ഡ് കൗണ്‍സിലര്‍ പറഞ്ഞു. സ്‌കൂളിന്‍റെ വികസനം ലക്ഷ്യമാക്കിയാണ് കെട്ടിട നവീകരണമെന്നും കൗണ്‍സിലര്‍ കൂട്ടിച്ചേര്‍ത്തു.