Spread the love

 

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം : സിപിഎം നേതാക്കളുടെ ഭാര്യമാരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര ചെങ്കല്‍ സ്വദേശിയും കോണ്‍ഗ്രസ് കോടങ്കര വാര്‍ഡ് പ്രസിഡന്റുമായ എബിൻ കോടങ്കരയെയാണ് (27) സിറ്റി സൈബര്‍ പൊലീസ് അറസ്റ് ചെയ്തത്.

എം.പി എ.എ.റഹീമിന്റെ ഭാര്യ അമൃത റഹീം നല്‍കിയ പരാതിയിലാണ് എബിനെ അറസ്റ്റ് ചെയ്തത്. ഫേസ്‌ബുക്കില്‍ നിന്നുള്ള തന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ചു എന്നാരോപിച്ചാണ് അമൃത പരാതി നല്‍കിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ എബിനാണ് ഇതു തയാറാക്കിയതെന്നു സൈബര്‍ പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. കോട്ടയം കുഞ്ഞച്ചൻ എന്ന വ്യാജ ഐഡിയില്‍ നിന്നാണു ഇയാള്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടതുവനിതാ നേതാക്കള്‍ക്കെതിരെയും ഇതേ പ്രൊഫൈലില്‍നിന്നു പ്രചാരണം നടത്തിയിരുന്നതായും സൈബര്‍ പൊലീസ് കണ്ടെത്തി. ഇതേ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്