play-sharp-fill
ദേശീയ വായനാ മാസാചരണം; ജില്ലാതല ഉദ്ഘാടനം ജൂൺ 19 ശനിയാഴ്ച; സ്‌കൂൾ വിദ്യാർത്ഥികൾക്കായി വായനാ മത്സരം നടത്തുന്നു

ദേശീയ വായനാ മാസാചരണം; ജില്ലാതല ഉദ്ഘാടനം ജൂൺ 19 ശനിയാഴ്ച; സ്‌കൂൾ വിദ്യാർത്ഥികൾക്കായി വായനാ മത്സരം നടത്തുന്നു

സ്വന്തം ലേഖകൻ

കോട്ടയം : പി.എൻ. പണിക്കർ സ്മാരക ദേശീയ വായനാ മഹോത്സവത്തിൻറെ 25-ാം വാർഷികാഘോഷത്തിൻറെ ജില്ലാതല ഉദ്ഘാടനം ജൂൺ 19 ശനിയാഴ്ച രാവിലെ 10.30ന് ജില്ലാ കളക്ടർ എം. അഞ്ജന നിർവഹിക്കും. ഓൺലൈൻ ചടങ്ങിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ. ബിന്ദു വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.

പി.എൻ. പണിക്കർ ഫൗണ്ടേഷൻ ജില്ലാ ചെയർമാൻ
പി.ജി.എം നായർ കാരിക്കോട് പി.എൻ. പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓഡിനേറ്റർ കെ.ജെ പ്രസാദ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജസ്റ്റിൻ ജോസഫ് തുടങ്ങിയവർ സന്നിഹിതരാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയിലെ എല്ലാ സ്‌കൂളുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അധ്യാപകരും വിദ്യാർഥികളിൽ ചടങ്ങിൽ പങ്കെടുക്കും.

പി.എൻ പണിക്കർ ഫൗണ്ടേഷൻറെ നേതൃത്വത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ, വിദ്യാഭ്യാസ വകുപ്പ്, സാക്ഷരതാ മിഷൻ, കുടുംബശ്രീ, ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ്, ക്യാൻഫെഡ്, എന്നിവയുടെ സഹകരണത്തോടെയാണ് വായനാ മാസാചരണവും വായനാ മഹോത്സവത്തിൻറെ 25-ാം വാർഷികവും സംഘടിപ്പിക്കുന്നത്.

ഇതോടനുബന്ധിച്ച് വായനാ ദിനമായ ജൂൺ 19 മുതൽ ജൂലൈ 18 വരെ ഒരു മാസക്കാലം കുട്ടികൾക്കായി വിവിധ ഓൺലൈൻ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

ക്വിസ്, പ്രസംഗം, ചിത്രരചന മത്സരങ്ങളിൽ പങ്കെടുക്കുന്നതിന്
http://www.pnpanickerfoundation.org എന്ന വെബ്സൈറ്റിൽ ജൂൺ 18-ന് ശേഷം വിദ്യാർഥികൾക്ക് രജിസ്റ്റർ ചെയ്യാം.