തലയാഴത്തിന് ഒരു തണൽ: പഞ്ചായത്ത് പരിധിയിലെ സ്‌കൂളുകളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വാങ്ങി നൽകി

തലയാഴത്തിന് ഒരു തണൽ: പഞ്ചായത്ത് പരിധിയിലെ സ്‌കൂളുകളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വാങ്ങി നൽകി

Spread the love

സ്വന്തം ലേഖകൻ

വൈക്കം: തലയാഴത്തിനൊരു തണൽ ചാരിറ്റബിൾ സൊസൈറ്റി തലയാഴം പഞ്ചായത്ത് പരിധിയിലുള്ള 6 എൽ.പി സ്‌കൂളിലെ തീർത്തും കഷ്ടത അനുഭവിക്കുന്ന കുട്ടകൾക്കുള്ള ബുക്കുകളും, പെൻസിലുകളും വാങ്ങി സ്‌കൂൾ അധികൃതരെ ഏൽപ്പിച്ചു.

തലയാഴം പഞ്ചായത്ത് പരിധിയിലെ സർക്കാർ ഉദ്യോഗസ്ഥരുടെ ചാരിറ്റബിൾ സൊസൈറ്റിയാണിത്.കഴിഞ്ഞ ഒരു വർഷമായി പ്രവർത്തിക്കുന്ന ഈ സൊസൈറ്റി ഗുരുതരരോഗങ്ങൾ മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് സാമ്പത്തിക സഹായം നൽകി വരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഞ്ചു ലക്ഷം രൂപയിലധികം തുക ഈ ഇനത്തിൽ സൊസൈറ്റി നൽകി കഴിഞ്ഞു. എല്ലാ മാസവും നൽകി വരുന്ന ചികിത്സാ സഹായം കൂടാതെയാണ് ബുക്ക് വിതരണം നടത്തിയിട്ടുള്ളത്. സൊസൈറ്റി അംഗങ്ങളിൽ നിന്നുള്ള പിരിവ് മാത്രമാണ് സൊസൈറ്റി മൂലധനം.കഴിഞ്ഞ രണ്ട് മാസം കൊണ്ട് 8 പേർക്ക് ചികിത്സാ സഹായം, തലയാഴം പഞ്ചായത്ത് ഡി.സി.സിയ്ക്കും 28000/ രൂപ, ബുക്ക് വിതരണത്തിന് 10000 / ഉൾപ്പെടെ 108000/ രൂപയാണ് സഹായമായി തലയാഴത്തിന് ഒരു തണൽ ചാരിറ്റബിൾ സൊസൈറ്റി നൽകിയിട്ടുള്ളത്.

മാസ വരി കൂടാതെ അംഗങ്ങളുടെ കുടുംബാംഗങ്ങളുടെ പിറന്നാൾ, വിവാഹ വാർഷികം തുടങ്ങിയ ദിവസങ്ങളിൽ നൽകുന്ന തുകയും ഈ നന്മയ്ക്കായി വിനിയോഗിക്കുന്നു.

സൊസൈറ്റി അംഗം അനിൽകുമാറിന്റെ അനുജത്തിയുടെ കുട്ടികളായ അക്ഷിത് ശ്രീകുമാറും, അദ്വിത് ശ്രീകുമാറും പിറന്നാൾ ആഘോഷം മാറ്റി വച്ച് നൽകിയ 20000 രൂപയാണ് ഈ മാസം സ്‌കൂൾ കുട്ടികളുടെ ബുക്ക് വിതരണത്തിനു നൽകിയിട്ടുള്ളത്. തലയാഴം പഞ്ചായത്തിലെ മുഴുവൻ സർക്കാർ ഉദ്യോഗസ്ഥരും തലയാഴത്തിനൊരു തണൽ ചാരിറ്റബിൾ സൊസൈറ്റിയിൽ അംഗങ്ങളായിൽ ഇപ്പോൾ നൽകി വരുന്ന 30000 രൂപയുടെ സ്ഥാനത്ത് ഒരു ലക്ഷം രൂപയുടെ ചികിത്സാ സഹായം തലയാഴം പഞ്ചായത്ത് പരിധിയിൽ നൽകാൻ സാധിക്കുമെന്ന് സൊസൈറ്റി ഭാരവാഹികൾ പറഞ്ഞു.

സൊസൈറ്റി പ്രസിഡന്റ് ബൈജൂ. ടി.ടി യുടെ നേതൃത്വത്തിൽ അംഗങ്ങളായ അജേഷ് ഗോപിനാഥ്, പൂജാമോൾ, സനീഷ്, അനൂപ് എ, സാജൻ എം.എം, ഷിജുമോൻ, ബിജോ, ദീപാ മോൾ എന്നിവർ ചേർന്നാണ് ബുക്ക് വിതരണത്തിന് നേതൃത്വം നൽകിയത്. പ്രസിഡന്റ് മൊബൈ.9946473350 സെക്രട്ടറി മൊബൈ.9544320401.