Spread the love

തൃശൂര്‍: സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ച ഭക്ഷണം ഒരുക്കുന്ന പാചക തൊഴിലാളികള്‍ക്ക് വേതനം കൃത്യമായി ലഭിക്കുന്നില്ലെന്ന് പരാതി. അധ്യയന വര്‍ഷത്തില്‍ ആദ്യം തന്നെ വേതനം നല്‍കുന്നതില്‍ പലകുറി വീഴ്ചയാണ് സര്‍ക്കാര്‍ ഭാഗത്തു നിന്നുണ്ടായിരിക്കുന്നതെന്ന് പാചക തൊഴിലാളികള്‍ പറഞ്ഞു.

video
play-sharp-fill

അവധി മാസങ്ങളില്‍ നല്‍കിയിരുന്ന രണ്ടായിരം രൂപയും രണ്ട് വര്‍ഷമായി നല്‍കിയിട്ടല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. 22 പ്രവൃത്തിദിനം ലഭിക്കുന്ന തൊഴിലാളിയുടെ ദിവസ വേതനം 600 രൂപയാണ്.

13,200 രൂപയാണ് പ്രതിമാസം ലഭിക്കേണ്ടത്. എന്നാല്‍ 15 പ്രവൃത്തി ദിനങ്ങള്‍ ഉണ്ടായിരുന്ന ഓഗസ്റ്റില്‍ നല്‍കിയത് 6000 രൂപയാണ്. 3000 രൂപയോളം സംസ്ഥാനത്തെ പതിനായിരത്തിലധികം വരുന്ന സ്‌കൂള്‍ പാചക തൊഴിലാളികള്‍ക്ക് നല്‍കാനുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് കൂടാതെ സെപ്തംബറിലെ വേതനവും ലഭിച്ചിട്ടില്ല. ജൂണ്‍, ജൂലൈ മാസങ്ങളിലെ വേതനം ഏറെ വൈകിയാണെങ്കിലും കിട്ടി.