കോഴിക്കോട് ജില്ലയിലെ സർക്കാർ സ്കൂളിൽ ലിപ്സ്റ്റിക് നിരോധനം;സ്കൂളിൽ ലിപ്സ്റ്റിക് ഫ്രീ ക്യാമ്പസ്‌ എന്ന ബോർഡ്‌ വച്ചു

Spread the love

കോഴിക്കോട് ജില്ലയിലെ സർക്കാർ സ്കൂളിൽ ലിപ്സ്റ്റിക് നിരോധനം കോയിലാണ്ടി ഗവണ്മെന്റ് മാപ്പിള ഹയർ സ്കൂളിലാണ് പുതിയ അധ്യയന വർഷം മുതൽ സ്കൂളിൽ കുട്ടികൾ ലിപ്സ്റ്റിക് തേച്ചു വരുന്നത് തടഞ്ഞിരിക്കുന്നത്. ചെറിയ ക്ലാസ്സുകളിലെ കുട്ടികൾ വരെ ലിപ്സ്റ്റിക്ക് ഇട്ടു വരുന്നെന്നും വളരെ വിലകുറഞ്ഞ കോളിറ്റി ഇല്ലാത്ത ലിപ്സ്റ്റിക്കുകളാണ് ഇവർ ഉപയോഗിക്കുന്നതെന്നും അധ്യാപകർ പറയുന്നു. കുട്ടികളുടെ ആരോഗ്യ സുരക്ഷകയ്യിലെടുത്ത് മാനേജ് മെന്റും Pta യും ഒരുമിച്ചെടുത്തതാണ് തീരുമാനം,

ലിപ്സ്റ്റിക്കന്റെ ദോഷ ഫലങ്ങളെ പറ്റി കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസുകൾ നൽകുകയും അടുത്ത അധ്യയന വർഷം മുതൽ ഇത് ഉപയോഗിക്കരുതെന്നും പറഞ്ഞു മനസ്സിലാക്കി നൽകുകയും ചെയ്തു.

സ്കൂളുകളിൽ ലിപ്സ്റ്റിക് ഫ്രീ ക്യാമ്പസ്‌ എന്ന ബോർഡുകളും സ്ഥാപിച്ചു. പലതരം നിയന്ത്രങ്ങളും നമ്മൾ കണ്ടിട്ടുണ്ടകിലും ഇത്തരമൊരു നിയന്ത്രണം ഇത് ആദ്യമായാണ്.

വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിനൊപ്പം കുട്ടികളുടെ ആരോഗ്യവും മാനസികവികസനവും മുൻനിർത്തിയുള്ള ഈ തീരുമാനത്തിൽ കോഴിക്കോട് ഗവണ്മെന്റ് മാപ്പിള സ്കൂൾ മാതൃകയായി മാറുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group