Spread the love

 

കോഴിക്കോട്: കാക്കൂരില്‍ ലൈംഗികാതിക്രമ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി വ്യാപാരിയിൽ നിന്ന് പണം തട്ടിയ സംഭവത്തിൽ കൂടുതല്‍ പ്രതികളുണ്ടെന്ന് പോലീസ്. കേസില്‍ കോഴിക്കോട് സ്വദേശി ഭക്ത വല്‍സലന്‍, കാക്കൂര്‍ സ്വദേശി ആസ്യ എന്നിവരാണ് നിലവിൽ പിടിയിലായത്.

video
play-sharp-fill

 

കാക്കൂര്‍ കുമാരസാമിയിലുള്ള വയോധികനായ വ്യാപാരിക്കെതിരെ ലൈംഗിക അതിക്രമ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പ്രതികള്‍ പണം തട്ടിയത്. ആറുലക്ഷം രൂപയാണ് പ്രതികള്‍ വ്യാപാരിയില്‍ നിന്നും ആവശ്യപ്പെട്ടത്. ഇതില്‍ അമ്പതിനായിരം രൂപ ആദ്യ ഗഡുവായി വാങ്ങുകയും ചെയ്തു. വീണ്ടും തുടര്‍ച്ചയായി വിളിച്ച് പണം ആവശ്യപ്പെട്ടപ്പോഴാണ് സുഹൃത്തിനോട് വ്യാപാരി സംഭവം പറയുന്നത്.

 

പരാതിയെ തുടർന്ന്  കാക്കൂർ പോലീസ് കേസെടുത്തു. പ്രതികളുടെ അക്കൗണ്ടിലേക്കാണ് 50000 രൂപ വ്യാപാരി അയച്ചു കൊടുത്തത്. കേസിൽ രണ്ട് പ്രതികളെ റിമാന്‍ഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group