സൗദി അറേബ്യയിൽ നഴ്‌സും ഗർഭിണിയുമായ വൈക്കം സ്വദേശിനി കൊവിഡ് ബാധിച്ചു മരിച്ചു; മരിച്ചത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സൗദിയിലേയ്ക്കു തിരിച്ചു വിളിച്ച യുവതി

സൗദി അറേബ്യയിൽ നഴ്‌സും ഗർഭിണിയുമായ വൈക്കം സ്വദേശിനി കൊവിഡ് ബാധിച്ചു മരിച്ചു; മരിച്ചത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സൗദിയിലേയ്ക്കു തിരിച്ചു വിളിച്ച യുവതി

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഏഴു മാസം ഗർഭിണിയായ വൈക്കം സ്വദേശിയായ നഴ്‌സ് സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ചു മരിച്ചു. സൗദി അറേബ്യയിലെ നജ്‌റാനിൽ ഷറൂറ ജനറൽ ആശുപത്രിയിലെ സ്റ്റാഫ് നേഴ്‌സ് വൈക്കം കൊതോറ സ്വദേശിയായ അമൃത മോഹനാ (31)ണ് മരിച്ചത്. അവധിയ്ക്കു നാട്ടിലായിരുന്ന അമൃതയെ കൊവിഡ് പ്രതിരോധ പ്രലവർത്തനങ്ങൾക്കായി തിരികെ വിളിക്കുകയായിരുന്നു.

ഏഴു മാസം ഗർഭിണിയായിരുന്നു അമൃത. കഴിഞ്ഞ ഫെബ്രുവരിയിൽ അവധിക്ക് നാട്ടിലേക്ക് പോയ ഇവരെ കോവിഡിൻറെ പശ്ചാതലത്തിൽ സൗദി ആരോഗ്യമന്ത്രാലയം മേയ് 13നു തിരികെ വിളിക്കുകയായിരുന്നു.ഇവിടെ എത്തിയ ശേഷം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് ഇവർക്കു കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്നു ഇവർ, കോവിഡ് ബാധിച്ച് ശറൂറ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥിതി ഗുരുതരമായതോടെ അമൃതയെ കഴിഞ്ഞദിവസം നജ്‌റാൻ കിങ് ഖാലിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. . ഗർഭസ്ഥ കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു.

ഭർത്താവ് അവിനാശ് മോഹൻദാസ് നാട്ടിലാണുള്ളത്. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം സൗദിയിൽ സംസ്‌കരിക്കും. ഭർത്താവ് അവിനാശ് മോഹൻദാസ്. വൈക്കം പട്ടന്തറ മോഹൻ കനകമ്മ ദമ്പതികളുടെ മകളാണ് മരിച്ച അമൃത.