Spread the love

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനം ആര്‍ക്കെന്ന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ വി ഡി സതീശനെ പിന്തുണച്ച്‌ പ്രമുഖ എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സാറാ ജോസഫ്.

video
play-sharp-fill

വി ഡി സതീശന്റെ കഴിയും രാഷ്ട്രീയ തന്ത്രങ്ങളും പരമാവധി ഉപയോഗിക്കാനുള്ള വിവേകം ഹൈക്കമാന്‍ഡ് കാണിക്കണമെന്ന് സാറാ ജോസഫ് തന്റെ ഫേസ് ബുക്ക് കുറിപ്പിലെഴുതി.

ഇടതുപക്ഷത്തിന്റെ തോല്‍വി എന്നേക്കുമുള്ളതല്ല. അവര്‍ കരുത്തരായ പ്രതിപക്ഷമായിരിക്കുമെന്നത് ഉറപ്പാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരോഗ്യകരമായ മത്സരം നടക്കുമ്പോഴും സംഘപരിവാര്‍ രാഷ്ട്രീയത്തെ ചെറുക്കാനുള്ള ഐക്യമാണ് ഉണ്ടാകേണ്ടതെന്നും സാറ ജോസഫ് ചൂണ്ടിക്കാട്ടി. കൃത്യമായ ജനാധിപത്യ നിലപാടുള്ള കരുത്തനായ ഒരു ഭരണാധികാരിക്ക് മാത്രമേ വിശാലമായ ഐക്യം രൂപപ്പെടുത്താന്‍ കഴിയു.

അതാരായിരിക്കും എന്ന പരീക്ഷണമാണ് കേരളത്തിലെ വോട്ടര്‍മാര്‍ നടത്തിയത്. മുഖ്യമന്ത്രിപദത്തിന് വേണ്ടിയുള്ള ഈ വടംവലി വിജയത്തിളക്കത്തെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ഹൈക്കമാന്‍ഡ് തിരിച്ചറിയണമെന്നും സാറ ജോസഫ് കൂട്ടിച്ചേര്‍ത്തു.