Spread the love

തിരുവനന്തപുരം: കെഎസ്‌ആർടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര.

video
play-sharp-fill

പ്രാഥമിക നടപടികള്‍ തുടങ്ങി കെ എസ് ആർടിസി. സാമ്പത്തിക ബാധ്യത എത്രയെന്ന് കണ്ടെത്താൻ നടപടി തുടങ്ങി.

നാളെ മുതല്‍ ടിക്കറ്റ് മെഷീനില്‍ ലിംഗഭേദം രേഖപ്പെടുത്തും. ടിക്കറ്റില്‍ സ്ത്രീ, പുരുഷൻ എന്ന് ഉണ്ടാകും. ഇത് നാളെ മുതല്‍ നടപ്പാക്കാനാണ് ഉത്തരവ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ധനവകുപ്പ് പദ്ധതി നടപ്പിലാക്കിയാലുള്ള സാമ്പത്തിക ബാധ്യത അറിയിക്കാൻ ആവശ്യപെട്ടിരുന്നു.
ടിക്കറ്റിലെ മാറ്റം എത്ര ബാധ്യത ഉണ്ടെന്ന് അറിയാൻ മാത്രമാണ് നടപടി.

പുതിയ സർക്കാർ വന്ന ശേഷം ആകും പദ്ധതി നടപ്പില്‍ വരിക. സ്ത്രീകളുടെ സൗജന്യ യാത്ര യുഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സ്‌ത്രീ യാത്രക്കാർ എത്രയുണ്ടാകുമെന്നറിയാൻ നടപടി ആരംഭിച്ചത്.