സെഞ്ച്വറിയ്ക്കകലെ വീണെങ്കിലും താരമായി സഞ്ജു..! റെക്കോർഡ് സ്‌കോർ പിൻതുടർന്ന രാജസ്ഥാന്റെ നട്ടെല്ലായി സഞ്ജു സാംസൺ; കൂറ്റനടിയുമായി തിവാട്ടിയയും സ്മിത്തും; അഗർവാളിന്റെ സെഞ്ച്വറി പാഴായി

സെഞ്ച്വറിയ്ക്കകലെ വീണെങ്കിലും താരമായി സഞ്ജു..! റെക്കോർഡ് സ്‌കോർ പിൻതുടർന്ന രാജസ്ഥാന്റെ നട്ടെല്ലായി സഞ്ജു സാംസൺ; കൂറ്റനടിയുമായി തിവാട്ടിയയും സ്മിത്തും; അഗർവാളിന്റെ സെഞ്ച്വറി പാഴായി

Spread the love

തേർഡ് ഐ സ്‌പോട്‌സ്

ദുബായ്: സെഞ്ച്വറിയ്ക്കരികെ കാൽ വഴുതി വീണെങ്കിലും, ഐപിഎല്ലിലെ തുടർച്ചയായ രണ്ടാം മത്സരത്തിലും താരമായി മലയാളി സഞ്ജു സാംസൺ. പടുകൂറ്റർ സ്‌കോർ പിൻതുടർന്ന രാജസ്ഥാൻ റോയൽസിന്റെ നട്ടെല്ലായി മുന്നിൽ നിന്നു നയിച്ച സഞ്ജുവിന്റെ മികവിൽ രാജസ്ഥാന് ഉജ്വല വിജയം.

സഞ്ജു സാംസൺ, സ്റ്റീവ് സ്മിത്ത്, രാഹുൽ തിവാട്ടിയ, എന്നിവരാണ് പഞ്ചാബിനുമേൽ അവിശ്വസനീയയ വിജയം നേടാൻ രാജസ്ഥാനുവേണ്ടി വെടിക്കെട്ട് നടത്തിയത്. ആ ഐപിഎല്ലിൽ ഏറെ ആവേശം നിറഞ്ഞ മത്സരമായിരുന്നു ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ കാണികളെ കാത്തിരുന്നത്. നാല് വിക്കറ്റിനാണ് രാജസ്ഥാന്റെ വിജയം. കളിയുടെ അവസാന ഓവറുകളിൽ പഞ്ചാബ് ബോളർമാർ ഏറിഞ്ഞ പന്തുകൾ നിലംതൊടാതെ പറക്കുകയായിരുന്നു. മൂന്ന് പന്ത് ശേഷിക്കെയാണ് വൻ വിജയലക്ഷ്യം മറികടന്നത്. സ്‌കോർ- കിംഗ്‌സ് ഇലവൻ പഞ്ചാബ്: 223-2 (20), രാജസ്ഥാൻ: 226-6 (19.3)

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മായങ്ക് അഗർവാൾ- കെ എൽ രാഹുൽ വെടിക്കെട്ടിലാണ് കിംഗ്സ് ഇലവൻ പഞ്ചാബിന് കൂറ്റൻ സ്‌കോർ പടുത്തുയർത്തിയത്. ഒൻപത് ഓവറിൽ കിംഗ്‌സ് ഇലവൻ 100 പിന്നിട്ടു. ഇരുവരും ഒന്നാം വിക്കറ്റിൽ 183 റൺസാണ് അടിച്ചെടുത്തത്. മായങ്ക് 50 പന്തിൽ 106 റൺസും മായങ്ക് 26 പന്തിൽ അർധ സെഞ്ചുറി തികച്ചു. 50 പന്തിൽ 106 റൺസും.

ടോം കറന്റെ പന്തിൽ സഞ്ജുവിന് ക്യാച്ച് നൽകിയാണ് മായങ്ക് മടങ്ങിയത്. കെ എൽ രാഹുൽ 54 പന്തിൽ 69 റൺസ് നേടി. എന്നാൽ അവസാന ഓവറുകളിൽ ഗ്ലെൻ മാക്‌സ്വെല്ലും(9 പന്തിൽ 13*) നിക്കോളസ് പുരാനും(8 പന്തിൽ 25*) ചേർന്ന് പഞ്ചാബിനെ 224 എന്ന വമ്ബൻ സ്‌കോറിലെത്തിച്ചു. രാജസ്ഥാനായി അങ്കിത് രജ്പുതും ടോം കറനുമാണ് വിക്കറ്റ് വീഴ്ത്തിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് ജോസ് ബട്ട്ലറുടെ വിക്കറ്റ് നഷ്ടമായി. എഴ് പന്തിൽ നാല് റൺസുമായി കോട്രലിന് വിക്കറ്റ് നൽകി മടങ്ങി. പിന്നീട് ഒത്തുചേർന്ന സഞ്ജുവും സ്റ്റീവ് സ്മിത്തും ചേർന്ന് കളി തിരിച്ചുകൊണ്ടുവന്നു. ഒൻപതാം ഓവറിൽ സ്മിത്ത്(27 പന്തിൽ 50) മടങ്ങുമ്പോൾ രാജസ്ഥാൻ 100 പിന്നിട്ടിരുന്നു. പിന്നീട് സഞ്ജുവിന്റെ ഊഴമായിരുന്നു. 27 പന്തിൽ നിന്ന് അർധ സെഞ്ചുറി. 16-ാം ഓവർ എറിയാനെത്തിയ മാക്‌സ്വെല്ലിനെതിരെ മൂന്ന് സിക്‌സടക്കം 21 റൺസ്. എന്നാൽ തൊട്ടടുത്ത ഓവറിലെ ആദ്യ പന്തിൽ ഷമിയുടെ സ്ലേ ബൗൺസറിൽ ബാറ്റുവെച്ച സഞ്ജു 42 പന്തിൽ നാല് ഫോറും ഏഴ് സിക്‌സും സഹിതം 85 റൺസുമായി രാഹുലിന് ക്യാച്ച് നൽകി മടങ്ങി.

സഞ്ജു പുറത്തായതോടെ വിജയമുറപ്പിച്ചിരുന്ന പഞ്ചാബിന്റെ ഉറക്കം കെടുത്തുന്ന പ്രകടനമാണ് തിവാട്ടിയ കാഴ്ചവച്ചത്. 18-ാം ഓവറിൽ കോട്രലിനെതിരെ അഞ്ച് സിക്‌സ് സഹിതം 30 റൺസ്. തൊട്ടടുത്ത ഓവറിലെ ആദ്യ പന്തിൽ ഷമിക്ക് വിക്കറ്റ് നൽകിയപ്പോൾ പഞ്ചാബ് ഒന്ന് ആശ്വസിച്ചു. 31 പന്തിൽ നേടിയത് 53 റൺസുമായാണ് തിവാട്ടിയ മടങ്ങിയത്. തൊട്ട് പിന്നാലെ ഉത്തപ്പ ഒൻപത് റൺസുമായി മടങ്ങി. എന്നാൽ അടുത്തടുത്ത രണ്ട് പന്തുകളും ആർച്ചർ ഗാലറിയിലെത്തിച്ചു. 3 പന്തിൽ 13 റൺസ്. ഒടുവിൽ മൂന്ന് പന്ത് ബാക്കി നിൽക്കെ രാജകീയമായി രാജസ്ഥാന് 4 വിക്കറ്റ് വിജയം