തിവാട്ടിയ ട്രോളിൽ മുങ്ങി സോഷ്യൽ മീഡിയ..! നന്ദി തിവാട്ടിയ യുവരാജിന്റെ ഒരായിരം നന്ദി; സല്യൂട്ട് വീരൻ കോട്രലിനെ പറപ്പിച്ചത് അഞ്ചു സിക്‌സിന്; ട്രോളുകൾ ഇവിടെ കാണാം

തിവാട്ടിയ ട്രോളിൽ മുങ്ങി സോഷ്യൽ മീഡിയ..! നന്ദി തിവാട്ടിയ യുവരാജിന്റെ ഒരായിരം നന്ദി; സല്യൂട്ട് വീരൻ കോട്രലിനെ പറപ്പിച്ചത് അഞ്ചു സിക്‌സിന്; ട്രോളുകൾ ഇവിടെ കാണാം

Spread the love

തേർഡ് ഐ സ്‌പോട്‌സ്

ദുബായ്: രാജസ്ഥാൻ റോയൽസിന്റെ കഴിഞ്ഞ മത്സരത്തിൽ ഹിറ്റായ മലയാളി ഗൾഫിലെത്തിയാൽ അറഞ്ഞു പണിയെടുക്കും ട്രോളിനു ശേഷം ഇപ്പോൾ സൂപ്പർ ഹിറ്റായി തിവാട്ടിയ ട്രോളുകൾ. 21 പന്തിൽ 17 റൺ മാത്രമെടുത്ത തിവാട്ടിയയെ തള്ളിപ്പറഞ്ഞവർക്കുള്ള സോഷ്യൽ മീഡിയ മറുപടിയാണ് ട്രോൾ രൂപത്തിൽ പറ പറക്കുന്നത്.

സഞ്ജു സാംസൺ തകർപ്പൻ ബാറ്റിംങ് ചെയ്യുമ്പോൾ ഒരു വശത്ത് ബാറ്റ് വീശി കാറ്റ് മാത്രം വരുത്തുകയായിരുന്നു രാഹുൽ തിവാത്തിയ എന്ന രാജസ്ഥാൻ താരം. ഇതിനെ തത്സമയം ട്രോളിയാണ് ആദ്യം സോഷ്യൽ മീഡിയ രംഗത്ത് എത്തിയത്. സ്റ്റമ്പിലടിച്ച് ഔട്ടായിത്തരുമോ എന്നായിരുന്നു മലയാളി ട്രോളൻമാരുടെ സങ്കടം നിറഞ്ഞ പ്രതികരണം. സഞ്ജു ഔട്ടാകുക കൂടി ചെയ്തതോടെ ട്രോളൻമാരുടെ കലിപ്പ് മുഴുവൻ തിവാട്ടിയയിലേയ്ക്ക് എത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, ഇതിനെല്ലാം പ്രതികാരം ചെയ്യാനുള്ള ആവേശം തിവാട്ടിയ തന്റെ ബാറ്റിൽ കരുതി വച്ചിരുന്നു. വിക്കറ്റെടുത്ത് കഴിയുമ്പോൾ സല്യൂട്ടടിച്ച് ആവേശം കാട്ടുന്ന വിൻഡീസ് താരം കോട്രലായിരുന്നു പഞ്ചാബിന്റെ പതിനെട്ടാം ഓവർ എറിയാൻ എത്തിയത്. ആവേശത്തോടെ കോട്രൽ എറിഞ്ഞ പന്ത് തിവാട്ടിയ മുട്ടിയിടുമെന്നു കരുതിയവർക്ക് തെറ്റി. പന്ത് തലയ്്ക്കു മുകളിലൂടെ സിക്‌സ്. പിന്നെ, ആ ഓവറിൽ ചറ പറ പറന്നത് അഞ്ചു സിക്‌സ്.. ഇവന് പ്രാന്തായോ കളികാണുന്നവർക്കു മുഴുവൻ പ്രാന്തായോ എന്നു ചിന്തിച്ചു നിൽക്കെ, റെക്കോർഡ് സ്‌കോർ ചേസ് ചെയ്തു രാജസ്ഥാൻ ജയിച്ചിരുന്നു.

ഇതിനിടെ, തിവാത്തിയ അരസെഞ്ച്വറി പൂർത്തിയാക്കി ഔട്ടായെങ്കിലും അവസാന ഓവറിൽ രാജിസ്ഥാന് വേണ്ടിയിരുന്നത് രണ്ടു റൺ മാത്രമായിരുന്നു എന്നു പറയുമ്പോഴറിയാം പടുകൂറ്റൻ സ്‌കോർ പിൻതുടർന്നപ്പോൾ തിവാട്ടിയ നൽകിയ ഊർജം..!ട്രോളുകൾ ഇവിടെ കാണാം