
ഇടുക്കി: അടിമാലി കൂമ്പൻപാറയില്‍ മണ്ണിടിച്ചിലില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സന്ധ്യയ്ക്ക് സഹായവുമായി മെഗാസ്റ്റാർ മമ്മൂട്ടി.
സന്ധ്യയുടെ സഹോദരൻ സന്ദീപിന്റെ അപേക്ഷ പരിഗണിച്ചാണ് മമ്മൂട്ടി നേതൃത്വം നല്‍കുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണല്‍ സന്ധ്യയുടെ ചികിത്സാ ചെലവ് ഏറ്റെടുക്കുന്നത്.
ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലാണ് സന്ധ്യയിപ്പോള്‍. യുവതിയുടെ ഇടതുകാലിന്റെ മുട്ടിന് താഴെ മുറിച്ചുമാറ്റിയിരുന്നു. അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നെങ്കിലും അത് ഫലം കാണാത്തതിനാലാണ് കാല്‍ മുറിച്ചുമാറ്റേണ്ടിവന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ശനിയാഴ്ച രാത്രി10.30 ഓടെയാണ് പ്രദേശത്ത് മണ്ണിടിച്ചില്‍ ഉണ്ടായത്. 50 അടിയിലേറെ ഉയരമുള്ള തിട്ടയുടെ വിണ്ടിരുന്ന ഭാഗം ഇടിഞ്ഞ് പാതയിലേക്കും അടിഭാഗത്തുള്ള ആറോളം വീടുകളിലേക്കും പതിക്കുകയായിരുന്നു.







