Spread the love

 

ന്യൂഡൽഹി :കേന്ദ്ര സർക്കാരി ലെ വിവിധ മന്ത്രാലയങ്ങളിലെ 45 ഉന്നത തസ്‌തികകളിലേക്കു സ്വകാര്യമേഖലയിലെ വിദഗ്‌ധ രെ റിക്രൂട്ട് ചെയ്യാനുള്ള സർ ക്കാർ വിജ്ഞ‌ാപനത്തിനെതിരെ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി യുപിഎസ്‌സി ക്കു പകരം ആർഎസ്‌എസ് വഴി

video
play-sharp-fill

ഉദ്യോഗസ്‌ഥരെ നിയമിക്കാനാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇതു ഭരണഘടന യോടുള്ള അതിക്രമമാണെന്ന് രാഹുൽ കുറ്റപ്പെടുത്തി. :

‘എസ്‌സി, എസ്‌ടി, ഒബിസി വി ഭാഗങ്ങളുടെ സംവരണം പരസ്യ മായി പിടിച്ചുപറിക്കുകയാണ്. രാജ്യത്തെ പ്രധാന ഉദ്യോഗസ്ഥ പദവികളിൽ പിന്നാക്കവിഭാഗങ്ങൾക്കു പ്രാതിനിധ്യമില്ലെന്നു തുടർ ച്ചയായി പറയുന്ന കാര്യമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനു പരിഹാരം കാണുന്നതി നു പകരം ലാറ്ററൽ എൻട്രി വഴി നിയമനം നടത്തുമ്പോൾ പിന്നാ ക്കക്കാരെ ഉന്നതസ്‌ഥാനങ്ങളിൽ നിന്നു കൂടുതൽ അകറ്റുകയാണ്. : യുപിഎസ്‌സി ജോലികൾ
ലക്ഷ്യമിട്ടു തയാറെടുപ്പു നടത്തു ന്ന യുവതലമുറയുടെ അവകാ ശം തട്ടിപ്പറിക്കലാണിത്’- രാ ഹുൽ ആരോപിച്ചു.

കേന്ദ്ര മന്ത്രാലയങ്ങളിലെ ജോ യിന്റ് സെക്രട്ടറിമാർ, ഡയറക്‌ടർമാർ, ഡപ്യൂട്ടി സെക്രട്ടറിമാർ തുടങ്ങിയ സുപ്രധാന പദവികളിൽ സാധാരണ നിലയിൽ ഐഎഎ സ്, ഐപിഎസ്, ഐ.എഫ്.എസ് തുടങ്ങിയ കേന്ദ്ര സർവീസുകളിൽനിന്നും മറ്റ് ഗ്രൂപ്പ് എ സർവീ സുകളിൽനിന്നുമുള്ള ഓഫിസർ മാരെയാണു നിയമിക്കാറുള്ളത്.

എന്നാൽ, ശനിയാഴ്ച യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യു പിഎസ്‌സി) 10 ജോയിന്റ് സെക്രട്ടറി, 35 ഡയറക്‌ടർ / ഡപ്യൂട്ടി സെക്രട്ടറി തസ്‌തികകളിലേക്ക് കരാറടിസ്ഥാനത്തിൽ ലാറ്ററൽ എൻട്രി രീതിയിൽ നിയമനത്തി നു വിജ്‌ഞാപനം ചെയ്യുകയായിരുന്നു.

വിഷയത്തിൽ എസ്‌പിയും ബി എസ്‌പിയും കേന്ദ്രത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ബിജെപി ആശയക്കാരെ കേന്ദ്രസർക്കാർ പദവികളിൽ കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് എസ്‌പി അധ്യക്ഷൻ അഖിലേഷ് : യാദവ് വിമർശിച്ചു.