
പത്തനംതിട്ട: കെഎസ്‌ആർടിസി ജീവനക്കാരൻ ഒരു സ്ത്രീയെ വടികൊണ്ട് അടിച്ചെന്ന് പരാതി. പത്തനംതിട്ടയിലെ അടൂരിലാണ് സംഭവം.
ബസ് സ്റ്റാന്റില്‍ ഭിക്ഷാടനത്തിനെത്തിയ സ്ത്രീക്കാണ് മർദ്ദനമേറ്റത്. ആർ. വേണു എന്ന ജീവനക്കാരനെതിരെയാണ് പരാതി ഉയരുന്നത്.
ബസ് സ്റ്റാന്റും പരിസരവും ഭിക്ഷാടന നിരോധന മേഖലയാണെന്ന് അടൂർ പൊലീസ് പറയുന്നു. ഇവിടെ ഭിക്ഷാടനം നടത്തിയ സ്ത്രീയെ ആട്ടിപ്പായിക്കാനാണ് തല്ലിയതെന്നാണ് പൊലീസ് പറയുന്നത്. വേണു സൂപ്പർവൈസിംഗ് ജോലിയും ചെയ്യുന്നുണ്ടെന്ന് പൊലീസ് പറയുന്നു. സംഭവത്തിന് പിന്നാലെ സ്ത്രീ സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. തുടർന്ന് ജനറല്‍ ആശുപത്രിയിലെത്തി ചികിത്സ തേടുകയും ചെയ്തു.





