play-sharp-fill
PC ജോർജിനെ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെടുത്തണം: യൂത്ത്ഫ്രണ്ട് (എം)

PC ജോർജിനെ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെടുത്തണം: യൂത്ത്ഫ്രണ്ട് (എം)

സ്വന്തം ലേഖകൻ

ഡൽഹി: അധികാരത്തിന്റെ മത്ത് പിടിച്ച് ഭക്ഷണം തമാസിച്ചതിന്റെ പേരിൽ മുമ്പ് ക്യന്റിൻ ജീവനക്കരന്റെ കരണത്തടിച്ച PC ജോർജ് ഇന്നലെ തൃശൂരിൽ ടോൾ ബൂത്ത് തല്ലിതകർത്ത് ജീവനക്കാരനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്, ഈഴവ സമുദായത്തെ അധിക്ഷേപിച്ച വിഷയത്തിൽ ഉണ്ടായ വാർത്തയിൽ നിന്നും ശ്രദ്ധ തിരിക്കൻ വേണ്ടി ആണെന്നും, പട്ടികജാതിക്കാരെ അധിക്ഷേപിക്കുകയും, മുണ്ടക്കയത്ത് തോട്ടം തൊഴിലാളികൾക്ക് എതിരെ തോക്കെടുക്കുകയും ചെയ്ത ഗുണ്ടായിസം നടത്തിവരുന്ന ജോർജിനെ ഗുണ്ട ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്നും , മനോനില തെറ്റി ആണ് ജോർജിനെ ഈ പ്രവൃത്തികൾ ചെയ്യുന്നത് എങ്കിൽ സംസ്ഥാന സർക്കാർ ഇടപെട്ട് ജോർജിന് ചികിൽസ ഏർപ്പെടുത്തണം എന്നും യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.

ഇത്തരം പ്രവൃത്തികൾ നിരന്തരം ചെയ്ത് നാട്ടിൽ ഭീകരാ നീക്ഷം സൃഷ്ടിക്കുന്ന ജോർജ് ജനപ്രധിനിധികൾക്കും ജനാധിപത്യ കേരളത്തിനും അപമാനമാണെന്നും സജി അഭിപ്രായപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group