
തിരുവനന്തപുരം : സംസ്ഥാനത്തെ സഹകരണ സംഘങ്ങളില്‍ നിന്നും ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയവർക്കായി സഹകരണ വകുപ്പ് നടപ്പിലാക്കുന്ന ഒറ്റത്തവണ തീർപ്പാക്കല്‍ പദ്ധതിയായ ‘ആശ്വാസ് 2026’ ജനങ്ങള്‍ക്ക് ആശ്വാസകരമാകുമെന്ന് മന്ത്രി എം ലിജു.
യു.ഡി.എഫ് സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ പദ്ധതി ജൂണ്‍ 1 മുതല്‍ ആഗസ്റ്റ് 31 വരെയാണ് നടപ്പിലാക്കുന്നത്. ജപ്തിയുമായി ബന്ധപെട്ട് നിരവധി പരാതികള്‍ വന്നിരുന്നു. നിക്ഷേപകർക്ക് പണം തിരികെ ലഭിക്കണം. അതാണ് സ ർക്കാരിൻ്റെ പ്രഖ്യാപിത ലക്ഷ്യമെന്നും അതിനുവേണ്ടിയുള്ള നടപടിയുണ്ടാകുമെന്നും ലിജു വ്യക്തമാക്കി.
ലഹരി മാഫിയകളെ തുടച്ചുനീക്കാൻ കേരള എക്സൈസ് വകുപ്പ് സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നിരവധിപ്പേരെ അറസ്റ്റ് ചെയ്തു. എക്സൈസിന് നിരവധി പരിമിതികളുണ്ട്. ഉദ്യോഗസ്‌ഥരുടെ എണ്ണം, വാഹനങ്ങള്‍, ലാബ് എന്നിവയിലെല്ലാം പരിമിതിയുണ്ട്. ഒരു മോഡല്‍ ഓഫീസ്
Whatsapp Group 1 | Whatsapp Group 2 |Telegram Group

എക്സൈസിനില്ല. തണ്ടറിൻ്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.
പുതിയ മദ്യ നയം ഉണ്ടാകും. ബജറ്റിന് ശേഷo ചർച്ച തുടങ്ങും. കേരളത്തിന് പ്രയോജപ്രദമായ നയമായിരിക്കുമുണ്ടാകുകയെന്നും മന്ത്രി വിശദീകരിച്ചു.







