Spread the love

കോട്ടയം: ശബരി റെയില്‍ പാതയ്ക്ക് സ്ഥലം ഏറ്റെടുക്കുന്നത് ചര്‍ച്ച ചെയ്യാന്‍ മൂന്നു ജില്ലകളിലെ കളക്ടര്‍മാരുമായി ഇന്നലെ ഉന്നതതല ചര്‍ച്ച നടത്തി.
സ്ഥലം ഏറ്റെടുക്കലിനു മുന്നോടിയായി പാലാ, പെരുമ്ബാവൂര്‍, കാഞ്ഞിരപ്പള്ളി, മൂവാറ്റുപുഴ എന്നിവിടങ്ങളില്‍ ഓാഫീസുകള്‍ പ്രവര്‍ത്തിക്കും. പാലായിലെയും പെരുമ്ബാവൂരിലെയും പഴയ ഓഫീസുകള്‍ പുനഃസ്ഥാപിക്കും.

video
play-sharp-fill

പിഴകുമുതല്‍ എരുമേലിവരെ അവസാന റീച്ചിന്‍റെ സര്‍വേയും അലൈന്‍മെന്‍റും നടത്താന്‍ മുപ്പത് പേരടങ്ങുന്ന റവന്യൂവകുപ്പ് ടീമിനെ നിയോഗിക്കും. രണ്ട് സ്‌പെഷല്‍ തഹസില്‍ദാര്‍മാരുടെ മേല്‍നോട്ടത്തിലായിരിക്കും നടപടികള്‍. പദ്ധതിക്ക് അന്തിമരൂപം നല്‍കാന്‍ റെയില്‍വേ വിദഗ്ധ സംഘം അടുത്ത മാസം എത്തും.

കോട്ടയം, എറണാകുളം, ഇടുക്കി ജില്ലാ കളക്ടര്‍മാര്‍, റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി, ലാന്‍ഡ് റവന്യു കമ്മീഷണര്‍, കെ-റെയില്‍ എംഡി, റെയില്‍വെ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കണ്‍സ്ട്രക്ഷന്‍-എറണാകുളം എന്നിവരാണ് ഇന്നലെ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥലമേറ്റെടുക്കലും പാത നിര്‍മാണവും ഒരുമിച്ചു നീങ്ങും. അങ്കമാലിയില്‍നിന്ന് 70 കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം റെയില്‍വേ ഇതോടകം പുറപ്പെടുവിച്ചിട്ടുണ്ട്.

ആകെ 111 കിലോമീറ്ററാണ് അങ്കമാലി-എരുമേലി ശബരി പാതയുടെ നീളം. കാലടി മുതല്‍ പിഴക് വരെ ഇക്കൊല്ലം സ്ഥലം ഏറ്റെടുക്കും. പിഴകില്‍നിന്ന് എരുമേലിയിലേക്കുള്ള പാത നിര്‍മിക്കാനുള്ള സാമൂഹ്യാഘാത പഠനവും വൈകാതെ നടത്തും. 3,801 കോടി രൂപയാണ് ശബരി റെയില്‍വെ പദ്ധതിച്ചെലവ്