
ഡൽഹി: ശബരിമല യുവതി പ്രവേശനത്തിലെ നിലപാട് മാറ്റത്തിന് പിന്നാലെ സീനിയർ അഭിഭാഷകനെ മാറ്റി തിരുവിതാംകൂർ ദേവസ്വം ബോർഡ്.
യുവതി പ്രവേശനത്തെ അനുകൂലിച്ച സീനിയർ അഭിഭാഷകൻ രാകേഷ് ദ്വിവേദിയെ മാറ്റി. മുമ്പ് യുവതി പ്രവേശനത്തെ എതിർത്ത സീനിയർ അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി ഇനി തിരുവിതാംകൂർ ദേവസ്വം ബോർഡിന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരാകും.
പുനഃപരിശോധന ഹർജിയില്‍ ബോർഡ് മുൻ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ പ്രയാർ ഗോപാല കൃഷ്ണന് വേണ്ടി ഹാജരായിരുന്നത് അഭിഷേക് മനു സിംഗ്വി ആയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ശബരിമല യുവതി പ്രവേശന കേസില്‍ ഭരണഘടന ബെഞ്ചിന് മുന്നില്‍ വാദം സമർപ്പിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് അടക്കം കക്ഷികള്‍ക്ക് സുപ്രീംകോടതി സമയം നീട്ടി നല്കി. ചീഫ് ജസ്റ്റിസ് മുന്നില്‍ വാദങ്ങള്‍ സമർപ്പിക്കാൻ കൂടുതല്‍ സമയം വേണമെന്ന് ദേവസ്വം ബോർഡിനായി മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ്വി അറിയിച്ചു.







