Spread the love

തിരുവനന്തപുരം: ശബരിമല മണ്ഡലകാലത്ത് ഡ്യൂട്ടിക്കായി ഡോക്ടർമാരെ വിട്ടുനല്‍കില്ലെന്ന് ആരോഗ്യവകുപ്പ്.

video
play-sharp-fill

സ്വന്തം നിലയില്‍ ഡോക്ടർമാരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ദേവസ്വം ബോർഡിന് കത്ത് നല്‍കി.

സേവനത്തിനെത്തുന്ന ഡോക്ടർമാർക്ക് ശബരിമലയില്‍ മതിയായ താമസ, ഭക്ഷണ സൗകര്യം ഒരുക്കാറില്ലെന്ന് ആരോഗ്യവകുപ്പ് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. യാത്രാബത്ത അനുവദിക്കുന്നതിലും കാലതാമസമുണ്ടാകുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരോഗ്യവകുപ്പിന് ആള്‍ നഷ്ടവും സാമ്പത്തിക നഷ്ടവുമുണ്ടാക്കുന്നു. ദേവസ്വം ബോർഡ് പ്രത്യേകം ഡോക്ടർമാരെ നിയമിക്കണമെന്ന് ആരോഗ്യവകുപ്പ് നല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നു.

ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സർവീസസാണ് ദേവസ്വം കമ്മീഷണർക്ക് കത്ത് നല്‍കിയത്.