
പത്തനംതിട്ട: കനത്ത ചൂടിൽ മൂഴിയാര്‍ ശബരിഗിരിയിലെ ഡാമുകളില്‍ ജല നിരപ്പ് അതിവേഗം താഴുന്നു. കക്കിയില്‍ 35 ശതമാനവും പമ്പയില്‍ 20 ശതമാനത്തില്‍ താഴെയുമാണ് ജലനിരപ്പ്.
നിലവിലുള്ള രീതിയില്‍ വൈദ്യുതി ഉത്പാദനം തുടര്‍ന്നാല്‍ പരമാവധി ഒന്നര മാസത്തെ ഉപയോഗത്തിനുള്ള വെള്ളം മാത്രമാണ് അവശേഷിക്കുന്നത്.
985.45 മീറ്റര്‍ ശേഷിയുള്ള കക്കി – ആനത്തോട് അണക്കെട്ടില്‍ 961. 74 മീറ്ററും 986.33 മീറ്റര്‍ ശേഷിയുള്ള പമ്പാ ഡാവില് 963.35 മീറ്ററുമാണ് ജലനിരപ്പ്. വെള്ളത്തിന്റെ കുറവു മൂലം പകല്‍ സമയം ഉത്പാദനം നിയന്ത്രിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതിവര്‍ഷം 1338 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ശബരിഗിരി ജലവൈദ്യുതപദ്ധതിയുടെ അണക്കെട്ടുകളുടെ പരിചരണത്തിനായി കെഎസ്ഇബി കാലങ്ങളായി ഒന്നും ചെയ്യുന്നില്ല.
വര്‍ഷങ്ങളായി ജലസംഭരണികളുടെ അടിത്തട്ടില്‍ അടിഞ്ഞുകൂടിയ ചെളി, സ്ളൂയിഡ് വാല്‍വ് തുറന്നുവിട്ട് നീക്കം ചെയ്യാന്‍ ശ്രമിക്കാത്തതിനാല്‍ ഡാമിന്റെ സംഭരണ ശേഷിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
കക്കി, പമ്പാ ജലസം രണികളെ 3200 മീറ്റര്‍ നീളമുള്ള തുരങ്കം വഴി ബന്ധിപ്പിച്ചാണ് മൂഴിയാറിലെ പവര്‍ ഹൗസിലേക്ക് പെന്‍സ്റ്റോക്ക് പൈപ്പുകള്‍ വഴി വെള്ളം എത്തിക്കുന്നത്. ഈ ജലം ഉപയോഗിച്ച് ആറ് ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിച്ചാണ് വൈദ്യുതി ഉത്പാദനം.
എന്നാല്‍ രണ്ട്, നാല് ജനറേറ്ററുകള്‍ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്കായി നിര്‍ത്തി വച്ചിരിക്കുകയാണ്. പദ്ധതി കമ്മീഷന് ചെയ്ത ശേഷം ആദ്യമായാണ് രണ്ടാം നമ്പര്‍ ജനറേറ്ററിന്റെ ടര്‍ബൈന്‍ ഷാഫ്റ്റ്, സ്കേറ്റര്‍ അടക്കമുള്ള പ്രധാന ഭാഗങ്ങള്‍ മാറ്റുന്ന ജോലികള്‍ നടക്കുന്നത്



