കോട്ടയത്ത് വെക്കേഷൻ മൂഡ്; ടൂറിസം കേന്ദ്രങ്ങൾ ഹൗസ്ഫുൾ;വാഗമണ്ണിലും, ഇല്ലിക്കൽക്കല്ലിലും ജനപ്രവാഹം ;പകൽച്ചൂടിലും ടൂറിസം കേന്ദ്രങ്ങളിലെ ഭക്ഷണ ശാലകളിലും തിരക്കോട് തിരക്ക്

Spread the love

കോട്ടയം : വിഷു ആഘോഷത്തിരക്കിൽ നാടും നഗരവും. ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ തിരക്കിലമർന്നു. പകൽച്ചൂടിലും ടൂറിസം കേന്ദ്രങ്ങളിലെ ഭക്ഷണ ശാലകളിലും തിരക്കോട് തിരക്ക്. ചെറുതും വലുതുമായ വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം ഹൗസ് ഫുൾ.

video
play-sharp-fill

വാഗമണ്ണിലും, ഇല്ലിക്കൽക്കല്ലിലും തിരക്കേറി. കുമരകത്ത് വിദേശ സഞ്ചാരികളും നിരവധിപ്പേരെത്തുന്നുണ്ട്. ഹോട്ടലുകളിലും ഷാപ്പുകളിലും രുചിനുകരാൻ കുടംബത്തോടെയാണ് ആളുകളുടെ വരവ്.

കുമരകം കരിമീനിന് വിലകുറഞ്ഞതോടെ അന്യജില്ലകളിൽനിന്ന് കരിമീൻ രുചിക്കാൻ എത്തുന്നവരുമേറെയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൗസ് ബോട്ടിൽ യാത്ര ചെയ്തും റിസോർട്ടുകളിലും ഹോംസ്റ്റേകളിലും രാത്രി ചെലവഴിച്ചും അടിച്ചുപൊളിക്കുകയാണ്.

ഹോട്ടൽ, ഹോംസ്റ്റേകളിൽ ബുക്കിംഗാണ്. വൈകിട്ട് മഴയുള്ളതിനാൽ മലയോരത്തെ മഴ ആസ്വദിക്കാനും തിരക്കാണ്. വാഗമണ്ണിലെ മൊട്ടക്കുന്നുകൾ, ഇലവിഴാപ്പൂഞ്ചിറയിലെ ഹോംസ്റ്റേകൾ, പൈൻ ഫോറസ്റ്റ്, വിവിധ വ്യൂ പോയിന്റുകൾ, തേയിലത്തോട്ടങ്ങൾ, അഡ്വഞ്ചർ പാർക്ക്, സിനിമ ഷൂട്ടിംഗ് ലൊക്കേഷനുകൾ എന്നിവിടങ്ങളിലെല്ലാം വൻ തിരക്കാണ്.

ഏജൻസികൾ വഴിയുള്ള പാക്കേജ് ബുക്കിംഗുകളാണ് ഏറെയും. എറണാകുളത്ത് നിന്ന് കുമരകത്ത് ഹൗസ് ബോട്ട് യാത്രയും റിസോർട്ടിലെ താമസവും കഴിഞ്ഞ് വാഗമൺ വഴി മൂന്നാറിലേക്ക് പോകുംവിധമാണ് പാക്കേജ്. ഏജൻസികളുമായി ബന്ധപ്പെട്ട് നിൽക്കുന്ന മുഴുവൻ റിസോർട്ടുകളും ഹൗസ് ഫുള്ളാണ്. കെ.എസ്.ആർ.ടി.സിയുടെ ഉല്ലാസയാത്രയും കരുത്തുപകരുന്നു.

പണിയായി പാചകവാതകംപാചക വാതക പ്രതിസന്ധി ഇപ്പോഴും ഹോട്ടലുകളെ വലയ്ക്കുന്നു. നാടൻ രുചി തേടിയെത്തുന്നവർക്ക് പലപ്പോഴും കിട്ടുന്നില്ല. വടക്കൻ ജില്ലക്കാരാണ് ഏറെയും.