Spread the love

പാമ്പാടി: റബർ തോട്ടത്തിലെ അടിക്കാട്  തെളിക്കുന്നതിനിടയിൽ കാട്ടുപന്നിയാക്രമണതിൽ പരിക്കേറ്റ പാമ്പാടി പൊത്തൻപുറം സ്വദേശിനി ഊട്ടിക്കുളം ജോമോൾ ജോണി (48)യെ റബ്ബർബോർഡംഗം എൻ.ഹരി വീട്ടിലെത്തി സന്ദർശിച്ചു. നിയമാനുസൃതം ചെയ്യാൻ കഴിയുന്ന എല്ലാ  സഹായവും  ചെയ്യുമെന്ന് ഹരി പറഞ്ഞു.

video
play-sharp-fill

പുതുപ്പള്ളി റബർ ബോർഡ് ഗവേഷണ കേന്ദ്രത്തിന്റെ ഫാമിൽ  തിങ്കളാഴ്ച രാവിലെ ജോമോൾ ഉൾപ്പെടെ 12 പേരാണ് അടിക്കാട് തെളിക്കുന്ന ജോലിയിൽ ഉണ്ടായിരുന്നത്  ഇതിനിടയിൽ  മറഞ്ഞിരുന്ന കാട്ടുപന്നി ജോമോളെ  ആക്രമിക്കുകയായിരുന്നു. ബാക്കിയുള്ളവർ ഓടി രക്ഷപെടുകയായിരുന്നു.  തുടർന്ന് മെഡിക്കൽകോളജിൽ ചികിത്സ തേടിയ ജോമോൾ  ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്.

കാൽപാദത്തിൽ നാല് പൊട്ടലുണ്ട്. പ്രദേശത്ത് കുറുനരിയും മുള്ളൻപന്നികളും ഉണ്ടെങ്കിലും ആദ്യമായാണ് കാട്ടുപന്നിയെ കാണുന്നതെന്നും ജോമോൾ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറച്ചു മാസങ്ങൾക്കു ള്ളിൽ പാമ്പാടി, മീനടം, വടവാതൂർ പ്രദേശങ്ങളിൽ അഞ്ചോളം പേരെ  കാട്ടുപന്നിയാക്രമിച്ചിരുന്നു  . കാട്ടുപന്നി ശല്യം പരിഹരിക്കാൻ ജില്ലാ ഭരണകൂടം ഇടപെടണമെന്ന ആവശ്യം ശക്തമാണ് .