
സി.സി.ടി.വിയിൽ മുഖം പതിയാതിരിക്കാൻ ‘കുടപിടിച്ച്’ കള്ളൻ ; പുത്തൻ അടവുമായി മോഷണം നടത്തുന്ന കള്ളനെ പിടികൂടാൻ നെട്ടോട്ടമോടി പൊലീസ്
സ്വന്തം ലേഖകൻ
കൽപ്പറ്റ: സിസിടിവിയിൽ മുഖം പതിയായിരിക്കാൻ പുത്തൻ മാർഗവുമായി ഇറങ്ങിയിരിക്കുകയാണ് കള്ളൻ. സിസിടിവി കണ്ടാൽ അപ്പോ കുട ചൂടുന്ന കള്ളനെ തപ്പി നെട്ടോട്ടമാടുകയാണ് വയനാട് പൊലീസ്.
നാട്ടിൽ കറങ്ങി നടന്ന് മോഷണം നടത്തുന്ന കള്ളനെ പിടികൂടാൻ മോഷ്ടാവുപയോഗിക്കുന്ന കുടയാണ് അന്വേഷണത്തിൽ പൊലീസിനുള്ള തടസ്സം. നാടെങ്ങും മോഷണം നടന്നിട്ടും ആളെ കണ്ടെത്താന് സാധിക്കാതായതോടെ ഇപ്പോൾ പ്രത്യേക സ്വക്വാഡ് രൂപീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാന്റ്‌സും ഷർട്ടിനുമൊപ്പം ഗ്ലൗസും ഷൂവും ധരിച്ച് തലയിൽ ഷാളും ചുറ്റി മാസ്‌കുമിട്ട് കള്ളൻ മോഷ്ടിക്കാനെത്തും. സിസിടിവി കണ്ടാൽ അപ്പോൾ കുട ചൂടും. ഈ മോഷണങ്ങളുടെയെല്ലാം തുടക്കം നാലുമാസം മുൻപ് ബത്തേരിയിലായിരുന്നു. എന്നാൽ പിന്നീട് അമ്പലവയൽ മീനങ്ങാടി പുൽപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലേക്കും മോഷണം നീണ്ടു.
കഴിഞ്ഞ നാല് മാസത്തിനിടെ എട്ടു മോഷണങ്ങളാണ് നടന്നത്. മോഷണമെല്ലാം നടക്കുന്നത് രാത്രിയിലാണ്. രാത്രിയിൽ പട്രോളിംഗ് ശക്തമാക്കിയെങ്കിലും കള്ളനെ കിട്ടിയില്ല. ആളൊഴിഞ്ഞ വീടുകളിലാണ് മോഷണങ്ങളിലധികവും.
നവബർ അവസാനത്തോടെ നായ്കട്ടി സ്വദേശിക്ക് 24 ലക്ഷവും 21 പവനും നഷ്ടമായതാണ് ഏറ്റവും വലിയ മോഷണം. ഈ കള്ളനെ തെരഞ്ഞുള്ള അന്വേഷണത്തിനിടിയിൽ തുമ്പില്ലാത്ത 10 കേസുകൾ തെളിയുകയും ചെയ്തു.
മോഷ്ടാവിനെ പിടികൂടുന്നതിനായി നാട്ടിലുള്ള മുഴുവൻ കള്ളൻമാരെയും ചോദ്യം ചെയ്‌തെങ്കിലും ഇയാളെ കുറിച്ചുമാത്രം ഒരു വിവരവുമില്ല. ഇനി പല കള്ളൻമാരുടെ സംഘമാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് പിടിക്കാനുള്ള ശ്രമമാണ് ഇപ്പോൾ പൊലീസിന്റേത്. കള്ളന്റെ കുടയിലെ ഒരു പേര് കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്