play-sharp-fill
വീട്ടമ്മയിൽ നിന്നും പണവും മൊബൈൽ ഫോണും കവർന്ന മൂവർസംഘം പൊലീസ് പിടിയിൽ ; കവർച്ച നടത്തിയത് മകന്റെ സുഹൃത്തുക്കളെന്ന് തെറ്റിദ്ധരിപ്പിച്ച്

വീട്ടമ്മയിൽ നിന്നും പണവും മൊബൈൽ ഫോണും കവർന്ന മൂവർസംഘം പൊലീസ് പിടിയിൽ ; കവർച്ച നടത്തിയത് മകന്റെ സുഹൃത്തുക്കളെന്ന് തെറ്റിദ്ധരിപ്പിച്ച്

സ്വന്തം ലേഖകൻ

കൊല്ലം: മകന്റെ സുഹൃത്തുക്കളാണെന്ന് തെറ്റിദ്ധരിപ്പിച്ച് വീട്ടമ്മയിൽ നിന്ന് പണവും മൊബൈൽ ഫോണും കവർന്ന മൂവർ സംഘം പൊലീസ് പിടിയിൽ.

സംഭവത്തിൽ അഞ്ചൽ പടിഞ്ഞാറ്റിൻകര അനിൽ ഭവനിൽ അനിൽ കുമാർ (36), ചെറുവക്കൽ കിഴക്കടത്ത് വീട്ടിൽ ശ്രീഹരി (32), ആയുർ വയണാം മൂല ആട്ടറ പുത്തൻവീട്ടിൽ മഹേഷ് (35) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഗസ്ത്യക്കോട് അമ്പലംമുക്കിൽ കമല പ്രഭാകരന്റെ ഫോണും പണവുമാണ് നഷ്ടപ്പെട്ടത്. മകൻ പറഞ്ഞുവിട്ട സുഹൃത്തുക്കളാണെന്നും വീട്ടിലെത്തിയ സംഘം വീട്ടമ്മയെ തെറ്റിദ്ധരിപ്പിച്ചാണ് പണം കവർന്നത്.

കഴിഞ്ഞ ദിവസം ഉച്ചയോടെ ഓട്ടോയിലെത്തിയ മൂവർ സംഘം 1000 രൂപ ആവശ്യമുണ്ടെന്നും എ ടി എം പ്രവർത്തിക്കാത്തത് കൊണ്ട് പണമെടുക്കാൻ കഴിയുന്നില്ലെന്നും അറിയിക്കുകയായിരുന്നു.

യുവാക്കളുടെ പെരുമാറ്റത്തിൽ സംശയം തോന്നാത്തതിനാൽ കമല കൈയിലിരുന്ന മൊബൈൽ ഫോൺ താഴെ വെച്ച ശേഷം അകത്തേക്ക് പോയി പണമെടുത്ത ശേഷം സംഘത്തിന് പണം നൽകുകയായിരുന്നു.

ഈ സമയം കമല അറിയാതെ മൊബൈൽ ഫോണും ഇവർ കൈക്കലാക്കിയ ശേഷമാണ് കടന്നുകളഞ്ഞത്. സംഘം പോയതോടെയാണ് മൊബൈൽ ഫോൺ നഷ്ടപ്പെട്ട വിവരം കമല മനസിലാക്കിയത്. തുടർന്ന് കമല ഉടൻ തന്നെ അഞ്ചൽ പൊലീസിൽ പരാതി നൽകുകയായിരുന്നു.

Tags :